Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതീവ്രവാദ വിരുദ്ധ...

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് സംവാദ സദസ്

text_fields
bookmark_border

മനാമ: തീവ്രവാദവും അക്രമവും ഇല്ലാതാക്കാനും സമാധാനം സ്ഥാപിക്കാനും ശ്രമം ശക്തമാക്കണമെന്ന് വിവിധ മതപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ‘ഇന്‍റര്‍നാഷണല്‍ പീസ് ഫൗണ്ടേഷന്‍’ സംഘടിപ്പിച്ച മത സംവാദ സദസില്‍ സംസാരിച്ചവരാണ് മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കണമെന്നും ജനങ്ങള്‍ തീവ്രവാദ ചിന്തകള്‍ വെടിഞ്ഞ് സമാധാന സന്ദേശ വാഹകരാകണമെന്നും ആഹ്വാനം ചെയ്തത്. വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഫോറത്തില്‍ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് പണ്ഡിതന്മാരും നേതാക്കളും പങ്കെടുത്തു. മതസ്വാതന്ത്ര്യം ആവോളം അനുവദിച്ച ബഹ്റൈന്‍ നിലപാടിനെ സമ്മേളന പ്രതിനിധികള്‍ പ്രത്യേകം ശ്ളാഘിച്ചു. മതശാസനകളെയും വിശ്വാസങ്ങളെയും വികലമായി മനസിലാക്കുകയും അതുവഴി തെറ്റായ ചിന്ത വളര്‍ത്തുകയും ചെയ്യുന്നതാണ് തീവ്രവാദത്തിനും വെറുപ്പിനും കാരണമെന്ന് അഭിപ്രായമുയര്‍ന്നു. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനവും സഹവര്‍ത്തിത്വവുമാണ്. മറ്റുള്ളവരെ ആദരിക്കാനും സ്നേഹിക്കാനും പഠിപ്പിക്കാന്‍ മതനേതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സ്നേഹവും മൂല്യങ്ങളും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂടിച്ചേരലുകള്‍ വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story