ജോലി ലഭിക്കുമോ എന്ന് ഭൂരിഭാഗം പേര്‍ക്കും സംശയം
text_fieldsമനാമ: നിലവിലുള്ള തങ്ങളുടെ കഴിവനുസരിച്ച് ജോലി ലഭിക്കുമോ എന്ന കാര്യത്തില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ബഹ്റൈനികള്‍ക്കും സംശയമുള്ളതായി സര്‍വെ പറയുന്നു. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള തൊഴില്‍ മാര്‍ക്കറ്റിനെ കുറിച്ച് ‘ബെയ്ത് ഡോട് കോമും’ ‘യു ഗവു’മാണ് സര്‍വെ നടത്തിയത്. ബഹ്റൈനില്‍ നിന്ന് മൊത്തം 124പേരെയാണ് സര്‍വെക്കായി സമീപിച്ചത്. ഇതില്‍ 29ശതമാനം പേരും പറയുന്നത് ജോലി കിട്ടുക എന്നത് വലിയ വിഷമമുള്ള കാര്യമാണെന്നാണ്. 14ശതമാനം മാത്രമാണ് എളുപ്പത്തില്‍ ജോലി കിട്ടും എന്ന് പറഞ്ഞത്. സര്‍വെയില്‍ പങ്കെടുത്തതില്‍ 78ശതമാനവും പുതിയ കഴിവുകള്‍ നേടിയെടുക്കാനായി പ്രയത്നിക്കാന്‍ തയാറുള്ളവരാണ്. തൊഴില്‍ ദാതാക്കള്‍ തേടുന്ന കഴിവുകള്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ളെന്ന് 27ശതമാനം പേരും പറഞ്ഞു. തൊഴില്‍വിപണിക്ക് അനുസൃതമായുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കാതിരിക്കുന്നതില്‍ 16ശതമാനം പേര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നില്ളെന്ന് 23ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗവും കമ്പനികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്ന അഭിപ്രായമുള്ളവരാണ്. വിദ്യാര്‍ഥികളെ ജോലിക്ക് പ്രാപ്തരാക്കാന്‍ കമ്പനികളും വിദ്യാഭ്യാസ സ്ഥാനപങ്ങളും സര്‍ക്കാറും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് 30ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള തൊഴില്‍ദാതാക്കളുമായി സര്‍വെക്കായി അഭിമുഖം നടത്തിയപ്പോള്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ നിയമിക്കുന്ന മിഡ് ലെവല്‍-ജൂനിയര്‍ തൊഴിലാളികള്‍, കാര്യക്ഷമതയും ആശയവിനിമയ പാടവവും ടീംവര്‍ക് ചെയ്യാന്‍ സാധിക്കുന്നവരുമാകണമെന്ന് പറയുന്നു. 79 ശതമാനം പറഞ്ഞത് അവര്‍ക്ക് സമ്മര്‍ദ സാഹചര്യങ്ങളിലും ജോലി ചെയ്യാനുള്ള ശേഷിയുണ്ടാകണമെന്നാണ്. എന്നാല്‍ പകുതിയിലധികം തൊഴില്‍ദാതാക്കളും ഇത്തരം ഗുണങ്ങളുള്ള തൊഴിലാളികളെ കണ്ടത്തൊന്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
ക്രിയാത്മക ചിന്തയുള്ളവരെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരെയും സാഹചര്യങ്ങളുമായി ഇണങ്ങാനാകുന്നവരെയും മുന്‍ഗണനകള്‍ പരിഗണിക്കാനാകുന്നവരെയും കണ്ടത്തൊന്‍ പ്രയാസമാണെന്നും ഇവര്‍ പറയുന്നു. ഉദ്യോഗാര്‍ഥികളുടെ സാങ്കേതിക കാര്യങ്ങളിലുള്ള മികവില്ലായ്മയും ഒരു പ്രധാനപ്രശ്നമായി ഇവര്‍ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.