Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅജിത്തിന്‍െറ വിവാഹം...

അജിത്തിന്‍െറ വിവാഹം മാറ്റിവെക്കേണ്ടി വരില്ല

text_fields
bookmark_border

മനാമ: നഷ്ടപ്പെട്ട സി.പി.ആര്‍ ഉപയോഗിച്ച് വ്യാജ രേഖസമര്‍പ്പിച്ച് മൊബൈല്‍ കണക്ഷന്‍ എടുത്ത കേസില്‍ യാത്രാനിരോധം നേരിടേണ്ടി വന്ന യുവാവ് ഒടുക്കം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് മീഞ്ചന്ത സ്വദേശി സി.പി. അജിത്തിനാണ് (അജ്മല്‍) നാട്ടിലേക്ക് പോകാന്‍ വഴി തെളിഞ്ഞത്. ഇതോടെ, ഈ മാസം 31ന് നടത്താന്‍ തീരുമാനിച്ച നിക്കാഹും ഏപ്രില്‍ രണ്ടിന് നിശ്ചയിച്ച കല്ല്യാണവും മാറ്റിവക്കേണ്ടി വരില്ളെന്ന് ഉറപ്പായി.
  ‘മാക്സി’ല്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന അജിത്തിന്‍െറ സി.പി.ആര്‍ രണ്ടുവര്‍ഷം മുമ്പാണ് കളഞ്ഞുപോകുന്നത്. പേഴ്സടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഗുദൈബിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും അവര്‍ ഹൂറ സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞു. എന്നാല്‍ ഹൂറ സ്റ്റേഷനിലും തന്‍െറ പരാതി രേഖപ്പെടുത്താന്‍ തയാറായില്ളെന്ന് അജിത് പറഞ്ഞു. തുടര്‍ന്ന് പരാതി കൊടുക്കാനാകാതെ നാട്ടിലേക്ക് പോയി. അവധി കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് ‘സെയ്ന്‍’ കമ്പനിയുടെ ലീഗല്‍ ഓഫീസില്‍ നിന്നെന്നു പറഞ്ഞ് സ്പോണ്‍സര്‍ക്ക് കോള്‍ വരുന്നത്. അജിത്തിന്‍െറ പേരില്‍ 571ദിനാര്‍ ‘സെയ്നി’ല്‍ അടക്കാനുണ്ടെന്നും ഇത് കേസായ സ്ഥിതിക്ക് വക്കീല്‍ഫീസായി 50 ദിനാര്‍ കൂടി അടക്കണമെന്നും പറഞ്ഞു. ഇത് കേട്ടതോടെ, അജിത്ത് ‘സെയ്നി’ല്‍ പോയി കണക്ഷനെടുക്കാന്‍ സമര്‍പ്പിച്ച രേഖകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് വ്യാജ പാസ്പോര്‍ട് നല്‍കിയാണ് കണക്ഷന്‍ എടുത്തതെന്ന് മനസിലായി. ലുലു ഒൗട്ലെറ്റില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍ ആണ് വാങ്ങിയിട്ടുള്ളത്. ഇത് വ്യക്തമായതോടെ റിഫ സ്റ്റേഷനില്‍ പരാതി നല്‍കി. 
31ന് നിക്കാഹ് നിശ്ചയിച്ചതിനാല്‍ നാട്ടില്‍ പോകാനായി ഈ മാസം 17ന് വിമാനത്താവളത്തിലത്തെിയെങ്കിലും ട്രാവല്‍ബാന്‍ നിലനില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് അധികൃതര്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ല. 
കേസ് നിലനില്‍ക്കുന്നതിനാല്‍ അജിത്ത് ഇതിനകം സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീമുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നു. കെ.ടി.സലീം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ)യുമായി ബന്ധപ്പെടുകയും പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു. വ്യാജപാസ്പോര്‍ട് സമര്‍പ്പിച്ചാണ് കണക്ഷന്‍ എടുത്തതെന്ന കാര്യം അറിയിച്ചതിനെ തുടര്‍ന്ന്, പാസ്പോര്‍ട് വ്യാജമാണെന്ന ഇന്ത്യന്‍ എംബസിയുടെ കുറിപ്പ് ഹാജരാക്കാന്‍ ‘ട്രാ’ ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഇതുസംബന്ധിച്ച കത്ത് ‘ട്രാ’ക്ക് കൈമാറി. വിഷയം ബോധ്യപ്പെട്ട ‘ട്രാ’ അധികൃതര്‍ ‘സെയ്നു’മായി ബന്ധപ്പെട്ടെങ്കിലും പ്രശ്നം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാനാകില്ളെന്ന് അവര്‍ പറഞ്ഞു. നിക്കാഹും വിവാഹവും അടുത്തുവരുന്ന സാഹചര്യമായതിനാല്‍ വലിയ സംഘര്‍ഷമാണ് അനുഭവിച്ചതെന്ന് അജിത്ത് പറഞ്ഞു. 
തുടര്‍ന്ന്, ജോലി ചെയ്യുന്ന സ്ഥാപനം മൊബൈല്‍ കമ്പനിക്ക് ഗ്യാരണ്ടി നല്‍കാമെന്ന ഉറപ്പില്‍ അജിത്തിന്‍െറ യാത്രാനിരോധം ഒഴിവാക്കുകയായിരുന്നു. തന്‍െറ മൂന്നര വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ ലഭിക്കേണ്ട ഇന്‍ഡ്മിനിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങാതെ പോവുകയും, അവധി കഴിഞ്ഞും തിരിച്ചുവന്നില്ളെങ്കില്‍ ഈ തുക ‘സെയിനി’ന് നല്‍കുകയും ചെയ്യുക എന്നതാണ് അജിത്തും സ്ഥാപനവും തമ്മിലുള്ള കരാര്‍. സര്‍വീസ് ആനുകൂല്യങ്ങള്‍ കൈപറ്റി വിവാഹ ചെലവ് നടത്താനായിരുന്നു ആലോചന. 
അതുനടന്നില്ളെങ്കിലും കല്ല്യാണം മുടങ്ങില്ലല്ളോ എന്ന ആശ്വാസമുണ്ടെന്ന് അജിത്ത് പറഞ്ഞു. വ്യാജരേഖ ഉപയോഗിച്ചാണ് കണക്ഷന്‍ എടുത്തത് എന്ന കാര്യം വ്യക്തമായാല്‍ കേസില്‍ അജിത്തിന് അനുകൂല വിധിയുണ്ടാകുമെന്ന് ഉറപ്പാണെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. 
യാത്രാനിരോധം നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും, സാമൂഹിക പ്രവര്‍ത്തകനായ കെ.ടി.സലീം സ്വന്തം സഹോദരനെപ്പോലെ ഈ പ്രശ്നത്തില്‍ തന്നോടൊപ്പം നിന്നതാണ് ആശ്വാസമായതെന്നും അജിത്ത് പറഞ്ഞു. 
കളഞ്ഞുപോയ സി.പി.ആര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍വാങ്ങിയും കണക്ഷന്‍ എടുത്തും നടത്തിയ നിരവധി തട്ടിപ്പുകേസുകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
ഇക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നശേഷം  തട്ടിപ്പുകളെക്കുറിച്ച് അധികൃതര്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ നിരവധിപേരെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 
നിവേദനങ്ങളുടേയും ചര്‍ച്ചകളുടേയും ഫലമായി സി.പി.ആര്‍, പാസ്പോര്‍ട് കോപ്പികള്‍ വെച്ചു ഫോണ്‍ നല്‍കുമ്പോള്‍ ഇത് വാങ്ങുന്നയാളുടെ വിരലടയാളം കൂടി രേഖപ്പെടുത്തുന്ന കാര്യം ഉടന്‍ നടപ്പായേക്കും. 
ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് അധികൃതര്‍ പറയുന്നതെന്ന് കെ.ടി. സലിം അറിയിച്ചു.
സംവിധാനമൊരുക്കുന്നതിനെക്കുറിച്ച് 'ട്രാ'യുടെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് അധികൃതര്‍ പറയുന്നതെന്നു കെ ടി സലിം അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story