കേരളീയ സമാജം തെരഞ്ഞെടുപ്പ് : വിജയികള്‍ക്ക് അഭിനന്ദനം
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ പി.വി രാധാകൃഷ്ണ പിള്ള-എ.കെ.വീരമണി പാനലിന് വിവിധ സംഘടനകള്‍ ആശംസകള്‍ അറിയിച്ചു. സമാജത്തിനെ ബഹ്റൈനിലെ മുഴുവന്‍ മലയാളികളുടെയും കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന് ‘പ്രതിഭ’ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയും വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.ബഹ്റൈന്‍ മലയാളി സമൂഹത്തിന്‍െറയും കേരളീയ സമാജത്തിന്‍െറയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പി.വി. രാധാകൃഷ്ണപിള്ള, വീരമണി പാനലിന് ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍ ആശംസകള്‍ നേര്‍ന്നു.
ഉജ്ജ്വലവിജയം കൈവരിച്ച പി.വി.രാധാകൃഷ്ണപിള്ള-എന്‍.കെ.വീരമണി പാനലിന് യു.പി.പി. ഭാരവാഹികള്‍ ആശംസ നേര്‍ന്നു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പോളിങ് ശതമാനം സൂചിപ്പിക്കുന്നത് പിന്തുണ പ്രഖ്യാപിച്ച എല്ലാ സംഘടനകളും ആത്മാര്‍ഥമായി പാനലിനൊപ്പം നിന്നു എന്നതാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ ഭിന്നതയുണ്ടാക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ചിലരുടെ ശ്രമങ്ങളെ നേരിടുകയാണ് യു.പി.പി ചെയ്തത്. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും സെക്രട്ടറിയും നേരിട്ട് ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്ത പാനലിനെയാണ് പ്രവാസികള്‍ തുടച്ചുനീക്കിയത്.
ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിക്ക് കേരളീയ സമാജം തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ളെന്ന് ഇവര്‍ പ്രസ്താവിച്ചത് ആരും മറന്നിരിക്കില്ല. ഇത്തരം പാഴ്വാക്കുകളില്‍ നിന്ന് ഇവര്‍ പിന്തിരിയുകയും സ്കൂളിന് വേണ്ടി കൂടുതല്‍ സമയം കണ്ടത്തെുകയും ചെയ്യണം. സ്കൂള്‍ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കണമെന്നും യു.പി.പി. ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.