പ്രവാസി മന്ത്രാലയം പുന$സ്ഥാപിക്കണമെന്ന് കെ.എം.സി.സി
text_fieldsമനാമ: പ്രവാസി മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം പുന$പരിശോധിക്കനമെന്ന് കെ.എം.സി.സി സൗത്ത് സോണ്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.യു.പി.എ. സര്‍ക്കാര്‍ ആരംഭിച്ച മന്ത്രാലയം നിര്‍ത്തിയതിലൂടെ കോടിക്കണക്കിന് പ്രവാസികളെയാണ് കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത്. രാജ്യത്തിന്‍െറ വിദേശ നാണയവരുമാനത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്നത് പ്രവാസികളാണെന്നിരിക്കെ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഗള്‍ഫ് പ്രവാസികളെ ആയിരിക്കും. പ്രവാസികളോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഹേളനം അവസാനിപ്പിക്കനമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ കെ.എം.സി.സി അംഗങ്ങളുടെ ജനറല്‍ ബോഡിയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസര്‍ ടി.പി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, കെ.എം.സൈഫുദ്ദീന്‍,ശറഫുദ്ദീന്‍ മാരായമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.നവാസ് കുണ്ടറ ,അബ്ദുല്‍ സലിം, അബ്ദുല്‍ ഖാദര്‍ ചേലക്കര,ഹനീഫ,ഷാനവാസ് കായംകുളം തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: പി.എച്ച്.അബ്ദുല്‍ റഷീദ് (പ്രസി.),തേവലക്കര ബാദുഷ (ജന.സെക്രട്ടറി),അബ്ദുല്‍ റഷീദ് ചേലക്കര (ട്രഷറര്‍),നവാസ് കുണ്ടറ (ഓര്‍ഗ.സെക്രട്ടറി), അബ്ദുല്‍ സലിം കാഞ്ഞാര്‍, ജാഫര്‍ സാദിഖ് തങ്ങള്‍ പാടൂര്‍,ഫിറോസ് പന്തളം, നിസാര്‍ നെടുങ്കണ്ടം (വൈസ് പ്രസി.), ഷാനവാസ് കായംകുളം,റാഷിദ് അവിയൂര്‍, മുഹമ്മദ് ഹനീഫ ,നിസാമുദ്ദീന്‍ കൊല്ലം (ജോ.സെക്രട്ടറി).
പി.എച്ച്.അബ്ദുല്‍ റഷീദ് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.