Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രവാദി ആക്രമണം : മൂന്ന് പ്രതികള്‍ക്ക്  ജീവപര്യന്തം 

text_fields
bookmark_border
തീവ്രവാദി ആക്രമണം : മൂന്ന് പ്രതികള്‍ക്ക്  ജീവപര്യന്തം 
cancel

മനാമ: തീവ്രവാദി ആക്രമണം, പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമം തുടങ്ങിയ കേസുകളിലുള്‍പ്പെട്ട നാലുപ്രതികളില്‍ മൂന്ന് പേര്‍ക്ക്  ജീവപര്യന്തവും നാലാം പ്രതിക്ക് 15 വര്‍ഷം തടവും ക്രിമിനല്‍ കോടതി വിധിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികളില്‍ നിന്ന് 522 ദിനാര്‍ ഈടാക്കാനും ഉത്തരവുണ്ട്. 2014 നവംബര്‍ 27ന് സനാബിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 
പ്രദേശത്ത് ഒരുമിച്ചു കൂടിയ പ്രതികള്‍ ടയറുകളും പെട്രോള്‍ ബോംബുകളുമായി ബുദയ്യ ഹൈവെയില്‍ നിലയുറപ്പിക്കുകയും ടയറുകള്‍ കത്തിച്ച് റോഡ് തടസ്സപ്പെടുത്തുകയും ചെയ്തു. അതുവഴി വന്ന സ്വകാര്യ കമ്പനിയുടെ വാഹനം കത്തിക്കാനും ശ്രമിച്ചിരുന്നു. ഡ്രൈവറെ കൊലപ്പെടുത്താനും യാത്രക്കാരെ അപായപ്പെടുത്താനും ശ്രമുണ്ടായി. ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ടതിനാലാണ് അപകടം ഒഴിവായത്. സാക്ഷിമൊഴികളും സംഭവ സ്ഥലത്തുനിന്നുള്ള തെളിവുകളും പ്രതികള്‍ക്ക് എതിരായിരുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story