ആരോഗ്യകാര്യങ്ങളില്‍ പ്രവാസികള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഫാ. ഡേവിസ് ചിറമേല്‍
text_fieldsമനാമ: ആരോഗ്യകാര്യങ്ങളില്‍ പ്രവാസികള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ‘കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ’ ചെയര്‍മാനും സ്വന്തം വൃക്ക ദാനം ചെയ്ത് അവയവദാന സന്ദേശം ലോകത്തത്തെിച്ച വ്യക്തിയുമായ ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം സേക്രഡ് ഹാര്‍ട് ചര്‍ച്ചില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
വൃക്കദാനം ഏറ്റവും കൂടുതല്‍ നടന്ന അവയവ ദാനമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഹൃദയദാനത്തിനും മറ്റുമാണ് കൂടുതല്‍ സങ്കീര്‍ണതകളുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ചികിത്സിക്കാതിരിക്കുക, വെള്ളം കുടിക്കാതിരിക്കുക, മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണ ശീലം തുടങ്ങിയവയാണ് പ്രവാസികളെ വൃക്കരോഗത്തിലേക്ക് തള്ളിവിടുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ലോകത്തുതന്നെ ഏറ്റവും പ്രമേഹബാധിതരുള്ള രാജ്യമായി ഇന്ത്യമാറി. മരുന്നുകളുടെ ലോകത്താണെങ്കില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായി ഡസന്‍ കണക്കിന് മരുന്നുകളാണ് ആളുകള്‍ കുടിച്ചുതീര്‍ക്കുന്നത്. ഇത് ഗുരുതര രോഗങ്ങള്‍ക്കുള്ള പാസ്പോര്‍ട്ട് ആയി മാറുകയാണ്.
വൃക്കരോഗബാധ കണ്ടത്തൊനായി ഇപ്പോള്‍ ക്യാമ്പുകള്‍ സജീവമായി നടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് പലര്‍ക്കും തുണയായിട്ടുണ്ട്. വൃക്കരോഗം ആര്‍ക്കും വരാവുന്നതാണെന്നും അവരോട് കരുണകാണിക്കണമെന്നുമുള്ള ബോധം സമൂഹത്തിലുണ്ടാക്കാന്‍ കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കണം എന്ന ചിന്തയാണ് തന്നെ അവയവ ദാനത്തിന് പ്രേരിപ്പിച്ചതെന്ന് ഫാ.ചിറമേല്‍ പറഞ്ഞു. 2009ല്‍ വൃക്കദാനം നടത്തുമ്പോള്‍ ആരും പിന്തുണച്ചിരുന്നില്ല. എന്നാല്‍, വെറുതെ പുരോഹിതനാണ് എന്നുപറഞ്ഞു നടന്നിട്ട് കാര്യമില്ളെന്ന് തോന്നി. ഈ സമൂഹം എന്തുമാത്രം ബഹുമാനവും പദവിയുമാണ് നല്‍കുന്നത്. അപ്പോള്‍, തിരിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ബോധ്യപ്പെട്ടു. അതാണ് അവയവദാനത്തിലത്തെിയത്.
അവയവദാനത്തിന് ഒരു ആഗോളവീക്ഷണ തലമുണ്ട്. വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍ തമ്മില്‍ അവയവദാനം നടക്കണം. ഇന്ത്യക്കാരും പാകിസ്താനികളും, അമേരിക്കക്കാരും ഇറാഖികളും തമ്മില്‍ അവയവദാനം നടക്കണം. അത് നമ്മുടെ കാഴ്ചപ്പാടു തന്നെ മാറ്റും. മതിയായ അളവില്‍ വെള്ളം കുടിക്കാത്തത് പ്രവാസികളുടെ ഒരു പ്രശ്നം തന്നെയാണ്. എ.സി റൂമുകളില്‍ ഇരിക്കുന്നവര്‍ ദാഹം അറിയുന്നില്ല. അത് ക്രമേണ വൃക്കയെ ബാധിക്കും. ഭക്ഷണശീലവും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ക്രമമില്ലാത്ത, ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പുമുള്ള ഭക്ഷണമാണ് പ്രവാസ ലോകത്ത് പ്രിയം. ഇതേക്കുറിച്ച് ഭൂരിപക്ഷം പേര്‍ക്കും ധാരണയില്ല.
ഇന്ന് ലോക വൃക്കദിനാചരണം നടക്കുന്ന വേളയില്‍ തൃശൂരില്‍ വെച്ച് വൃക്ക കൊടുത്തവരുടെയും സ്വീകരിച്ചവരുടെയും സ്പോര്‍ട്സ് നടത്തുന്നുണ്ട്. അവയവദാനം നടത്തിയവര്‍ക്ക് സാധാരണക്കാരെ പോലെ ജീവിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
തൃശൂര്‍ കേന്ദ്രീകരിച്ച് ‘കിഡ്നി ടാക്സി’യും തുടങ്ങുന്നുണ്ട്. തുടക്കത്തില്‍ മൂന്ന് ടാക്സിയാണ് ഉണ്ടാവുക. രോഗികകളുടെ ഡയാലിസിസിനും മറ്റും ഇത് പകുതി നിരക്കില്‍ ലഭ്യമാക്കും. ‘ഹലോ’ എന്ന പേരില്‍ റേഡിയോയും തുടങ്ങുന്നുണ്ട്. ഇതിന്‍െറ ബഹ്റൈന്‍ ക്ളബ് രൂപവത്കരിക്കും. 15 മിനിറ്റ് ബഹ്റൈനായി മാറ്റിവക്കും.
ജീവിതമാര്‍ഗം തെരഞ്ഞാണ് എല്ലാ പ്രവാസികളും ഗള്‍ഫിലത്തെുന്നത്. എന്നാല്‍, ജീവിതം കളഞ്ഞുകുളിച്ച് പണമുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. പ്രവാസി തന്‍െറ അധ്വാനത്തിന്‍െറ വില തിരിച്ചറിയാത്ത ഒരു സ്ഥലത്തേക്കാണ് ഇപ്പോള്‍ മടങ്ങുന്നത്. പ്രവാസി പണമുണ്ടാക്കുന്ന ഒരു വ്യക്തി മാത്രമല്ല, ജീവിത സ്വപ്നങ്ങളുള്ള മനുഷ്യനും കൂടിയാണ് എന്ന് നാട്ടിലുള്ളവരും മനസിലാക്കണമെന്ന് ഫാ.ചിറമേല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
