Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപലിശയും ചൂതാട്ടവും...

പലിശയും ചൂതാട്ടവും പ്രവാസികളുടെ ജീവനെടുക്കുന്നു 

text_fields
bookmark_border
പലിശയും ചൂതാട്ടവും പ്രവാസികളുടെ ജീവനെടുക്കുന്നു 
cancel

മനാമ: കൊള്ളപലിശ, ചൂതാട്ട സംഘങ്ങളുടെ വലയില്‍ പ്രവാസികള്‍ അകപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സത്യന് ഇവിടെ സാമ്പത്തിക ബാധ്യതയുള്ളതായി അദ്ദേഹത്തിന്‍െറ സുഹൃത്തുക്കള്‍ പറഞ്ഞു. എത്രയാണ് ബാധ്യത എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു. ചില ചീട്ടുകളി സംഘങ്ങളിലും ഇയാള്‍ പെട്ടിരുന്നതായി അറിയുന്നു. 
കൊള്ളപലിശ, ചൂതാട്ട സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളികളും ഇരകളാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ചീട്ടു കളിക്ക് പണം പലിശക്കു നല്‍കുന്ന സംഘം മാഫിയ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളായ രണ്ടു പേര്‍ സജീവമാണ്.പാസ്പോര്‍ട്ട്, സി.പി.ആര്‍ പോലുള്ള രേഖകള്‍ ഈടായി വാങ്ങിയാണ് ഇവര്‍ പണം നല്‍കുന്നത്. 
ബഹ്റൈനിലെ വ്യാപാരികള്‍ക്ക് നിത്യേന പണം പലിശക്കു കൊടുക്കുന്ന രീതിയും ഇവര്‍ക്കുണ്ട്. 100 ദിനാര്‍ ആവശ്യമുള്ളവര്‍ക്ക്  കാലത്ത് 90 ദിനാര്‍ കൊടുത്ത് വൈകീട്ട് 100 ദിനാര്‍ തിരിച്ചു വാങ്ങുന്നതാണ് ഇവരുടെ രീതി. ഇവര്‍ക്ക് പിരിവും മറ്റും നടത്താനായി ആളുമുണ്ട്. ‘ലാഭം നല്‍കുക’ എന്ന പേരില്‍ കച്ചവടക്കാര്‍ക്കു പലിശക്ക് പണം നല്‍കുന്ന സംഘവും സജീവമാണ്. 
ബ്ളേഡ് മാഫിയക്കെതിരെ പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ പോയ വര്‍ഷം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. സര്‍ക്കാറിന്‍െറ ‘ഓപറേഷന്‍ കുബേര’ വന്ന ഘട്ടത്തില്‍ നാട്ടിലെ പൊലീസ് അധികൃതരുമായും പലിശ വിരുദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് പത്തിമടക്കിയ പലിശ മാഫിയ വീണ്ടും സജീവമായതായി കച്ചവടക്കാര്‍ പറഞ്ഞു. സത്യന് ജോലി സ്ഥലത്ത് ഏതെങ്കിലും പ്രശ്നങ്ങളുള്ളതായി അറിവില്ല.  എന്നാല്‍ 600 ദിനാറോളം കഴിഞ്ഞ ദിവസങ്ങളില്‍ പലിശക്കാരന് നല്‍കിയതായി സാമൂഹിക പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. 
13 വര്‍ഷം പ്രവാസിയായ സത്യന് കാര്യമായ സമ്പാദ്യമൊന്നുമില്ളെന്ന് ഇദ്ദേഹത്തിന്‍െറ അയല്‍ക്കാരായ പ്രവാസികള്‍ പറഞ്ഞു. മകള്‍ അക്ഷയ പ്ളസ് ടുവിനും അക്ഷയ് ഒമ്പതാം ക്ളാസിലും പഠിക്കുകയാണ്.
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഹോട്ട്ലൈന്‍ സംവിധാനത്തിന് രൂപം നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും മൂലം ആത്മഹത്യയിലേക്ക് നീങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ ഹോട്ട്ലൈന്‍ തുടങ്ങാനാണ് പദ്ധതിയിട്ടത്. പോയവര്‍ഷം മാത്രം 36 ഇന്ത്യന്‍ പ്രവാസികളാണ് ബഹ്റൈനില്‍  ആത്മഹത്യ ചെയ്തത്. 
ആരോഗ്യമന്ത്രാലയത്തിലെ മന$ശാസ്ത്ര വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച രേഖകള്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്‍െറ സാങ്കേതിക വശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ വ്യക്തമാക്കി. 
സന്നദ്ധസേവകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ 24മണിക്കൂറും പ്രവര്‍ത്തിക്കും. 
ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിക്കുന്ന പക്ഷം ഉടന്‍ സഹായം ലഭ്യമാക്കും. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങും ലഭ്യമാക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്ന് ഏകാന്തജീവിതം നയിക്കുന്നവര്‍ക്ക് വിഷാദരോഗം പോലുള്ള അവസ്ഥ കൂടിയുണ്ടെങ്കില്‍ ആത്മഹത്യാപ്രവണയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. പോയ വര്‍ഷം ആത്മഹത്യ ചെയ്തവരില്‍ അധികവും താഴ്ന്ന വരുമാനമുള്ളവരാണ്. ഇതില്‍ പലര്‍ക്കും വലിയ തോതില്‍ കടങ്ങളുണ്ടായിരുന്നു. കൃത്യമായി ശമ്പളവും മറ്റും ലഭിക്കാത്തവരായിരുന്നു ഇവര്‍. 
പാസ്പോര്‍ട്ടുപോലും കൈയിലില്ലാതിരുന്നത് പലരെയും അരക്ഷിതാവസ്ഥയിലത്തെിച്ചിരുന്നു. അതാത് സമയത്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ആരുമായും പങ്കുവക്കാതെയും മറ്റുമാണ് പലരും പ്രതിസന്ധികളില്‍ പെടുന്നത്. 
വിഷാദരോഗം, ആശങ്ക തുടങ്ങിയ പ്രശ്നങ്ങള്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരില്‍ വളരെ കൂടുതലാണ്. ഇത് ക്രമേണ ആത്മഹത്യാപ്രവണതയായി മാറുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2012ല്‍ ബഹ്റൈനില്‍ 40 പേരാണ് ആത്മഹത്യ ചെയ്തത്. 2013ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 25 വരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gambling
Next Story