Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടക പ്രവര്‍ത്തകരുടെ...

നാടക പ്രവര്‍ത്തകരുടെ യോഗം തെരഞ്ഞെടുപ്പ് യോഗമാക്കി മാറ്റിയെന്ന് ആരോപണം

text_fields
bookmark_border
നാടക പ്രവര്‍ത്തകരുടെ യോഗം തെരഞ്ഞെടുപ്പ് യോഗമാക്കി മാറ്റിയെന്ന് ആരോപണം
cancel

മനാമ: കഴിഞ്ഞ ദിവസം ചേര്‍ന്ന നാടക- കലാപ്രവര്‍ത്തകരുടെയോഗം സമാജം തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാക്കി മാറ്റിയെന്ന് ആരോപണം. ബഹ്റൈനില്‍ നിന്ന് ‘കലാശ്രീ’ പുരസ്കാരം നേടിയ മൂന്നുപേരുടെ നേതൃത്വത്തില്‍ വിളിച്ച യോഗമാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമായി മാറിയത്. പി.വി. രാധാകൃഷ്ണപിള്ള പാനലിന്‍െറ തെരഞ്ഞെടുപ്പ് ഓഫിസില്‍ വെച്ചായിരുന്നു യോഗം. വരുന്ന സമാജം കമ്മിറ്റി മുമ്പാകെ നാടക-കലാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുക, ഇതിനുള്ള മെമ്മോറാണ്ടം നിലവിലുള്ള പ്രസിഡന്‍റിന് കൈമാറുക തുടങ്ങിയവയായിരുന്നു അജണ്ടകള്‍. എന്നാല്‍ നാടകപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് പറയുവാനുള്ള അവസരം നിഷേധിക്കപ്പെടുകയും നിര്‍ദേശങ്ങള്‍ കടലാസില്‍ എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ ബഹ്റൈനില്‍ നടന്ന നാടകമത്സരങ്ങളില്‍ പങ്കെടുത്ത സംഘങ്ങളെ പരിചയപ്പെടുത്തുന്നതില്‍നിന്നും ‘വിശ്വകല സാംസ്കാരിക വേദി’യെ ഒഴിവാക്കി. പിന്നീട് അവരുടെ കലാകാരന്മാര്‍ വാക്കൗട്ട് നടത്തിയതിനെ തുടര്‍ന്ന് സംഘാടകര്‍ മാപ്പ് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. കേരളീയ സമാജത്തില്‍ നാടകങ്ങള്‍ നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യമുന്നയിക്കുന്ന മെമ്മോറാണ്ടം വരാന്‍ പോകുന്ന കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കാനായി നിലവിലുള്ള പ്രസിഡന്‍റ് വര്‍ഗീസ് കാരക്കലിന് കൈമാറി. വര്‍ഗീസ് കാരക്കല്‍, സംഗീത നാടക അക്കാദമി ജി.സി.സി നാടക കോഓഡിനേറ്റര്‍ കൂടിയായ പി.വി. രാധാകൃഷ്ണപിള്ള, ‘കലാശ്രീ’ ജേതാക്കളായ ജയ മേനോന്‍, മോഹന്‍രാജ്, പ്രകാശ് വടകര എന്നിവര്‍ സംസാരിച്ചു.
പലരും നാടകപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുള്ള പ്രയാസങ്ങള്‍ അവതരിപ്പിക്കാനായാണ് എത്തിയത്. എന്നാല്‍ അതിനൊന്നും സൗകര്യം നല്‍കാതെ യോഗം അവസാനിപ്പിച്ചു. സമാജത്തില്‍ നാടകങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന് ഇവര്‍ക്ക് അഭിപ്രായമുണ്ട്.  
കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ രണ്ട് മാസങ്ങളിലാണ് നടത്തിയത്. അതുകൊണ്ടുതന്നെ വേണ്ടത്ര പരിശീലനം നേടാനുള്ള സമയം കിട്ടിയില്ലയെന്നും തുടര്‍ വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ക്ക് മുന്‍കൂട്ടി തിയതി നിശ്ചയിക്കുകയും മൂന്നോ നാലോ മാസങ്ങള്‍ ഇടവിട്ട് മത്സരങ്ങള്‍ നടത്തണമെന്നും അഭിപ്രായമുയര്‍ന്നു. വലിയ കെട്ടിടവും ഹാളുമുണ്ടായിരിക്കെ, എല്ലാ നാടകക്കാരും പുറത്തുള്ള അസോസിയേഷനുകളിലും ഹോട്ടലുകളിലുമാണ് റിഹേഴ്സലുകള്‍ നടത്തുന്നത്. നിലവാരമുള്ള വെളിച്ച-ശബ്ദ സംവിധാനമില്ലാത്തത് നാടകങ്ങളെ ബാധിക്കുന്നുവെന്ന് നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടിട്ടും ഒരു കമ്മിറ്റിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പി.വി.രാധാകൃഷ്ണപിള്ള ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. അത് കലാകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാക്കി. നാടകപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പകരം തെരഞ്ഞെടുപ്പ് പ്രചാരണ യോഗം നടന്നതായാണ് അനുഭവപ്പെട്ടതെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. ഇത് മുന്‍കൂട്ടി മനസിലാക്കിയ പല നാടക സംഘങ്ങളും യോഗത്തില്‍ നിന്നു വിട്ടുനിന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story