പുതിയ മന്ത്രിമാര്‍ക്ക് ഹമദ് രാജാവ് സ്വീകരണമൊരുക്കി
text_fieldsമനാമ: പുതുതായി നിയമിക്കപ്പെട്ട ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം ബിന്‍ ഫദ്ല്‍ ബൂഐനൈന്‍ എന്നിവരെ കഴിഞ്ഞ ദിവസം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫ സാഫിരിയ്യ പാലസില്‍ സ്വീകരിച്ചു. ഇരുമന്ത്രിമാര്‍ക്കും തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രാജ്യസേവനത്തിനും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മുന്നില്‍ നില്‍ക്കാന്‍ സാധിക്കട്ടെയെന്നും ആശംസയില്‍ പറഞ്ഞു.
രാജ്യത്തെ മാധ്യമ മേഖലയുടെ പരിഷ്കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനും ഇരുവര്‍ക്കും സാധിക്കും. സര്‍ക്കാറും ശൂറാകൗണ്‍സിലും പാര്‍ലമെന്‍റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ചര്‍ച്ച ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും പുതിയ മന്ത്രിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഹമദ് രാജാവ് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ കരുത്തുനല്‍കുന്നതായി മന്ത്രിമാരായ റുമൈഹിയും ബൂഎൈനൈനും വ്യക്തമാക്കി. ബുഎൈനൈന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ മന്ത്രിയായിരുന്നു. ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി മന്ത്രിസഭാ പുന:സംഘടന നടന്നപ്പോള്‍ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
