പ്രവാസികള്‍ക്ക് തുണയാകാന്‍ പദ്ധതിയുമായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്
text_fieldsമനാമ: മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും മൂലം കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ ഹോട്ട്ലൈന്‍ വരുന്നു. പോയവര്‍ഷം 36 ഇന്ത്യന്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പാണ് പുതിയ നടപടിക്ക് നേതൃത്വം നല്‍കുന്നത്. ആരോഗ്യമന്ത്രാലയത്തിലെ മന$ശാസ്ത്ര വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച രേഖകള്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്‍െറ സാങ്കേതിക വശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ വ്യക്തമാക്കി.
സന്നദ്ധസേവകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ 24മണിക്കൂറും പ്രവര്‍ത്തിക്കും.
ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിക്കുന്ന പക്ഷം ഉടന്‍ സഹായം ലഭ്യമാക്കും. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങും ലഭ്യമാക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്ന് ഏകാന്തജീവിതം നയിക്കുന്നവര്‍ക്ക് വിഷാദരോഗം പോലുള്ള അവസ്ഥ കൂടിയുണ്ടെങ്കില്‍ ആത്മഹത്യാപ്രവണയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പോയ വര്‍ഷം ആത്മഹത്യ ചെയ്തവരില്‍ അധികവും താഴ്ന്ന വരുമാനമുള്ളവരാണ്. ഇതില്‍ പലര്‍ക്കും വലിയ തോതില്‍ കടങ്ങളുണ്ടായിരുന്നു. കൃത്യമായി ശമ്പളവും മറ്റും ലഭിക്കാത്തവരായിരുന്നു ഇവര്‍. പാസ്പോര്‍ട്ടുപോലും കൈയിലില്ലാതിരുന്നത് പലരെയും അരക്ഷിതാവസ്ഥയിലത്തെിച്ചിരുന്നു. അതാത് സമയത്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ആരുമായും പങ്കുവക്കാതെയും മറ്റുമാണ് പലരും പ്രതിസന്ധികളില്‍ പെടുന്നത്. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഇന്ത്യന്‍ പ്രവാസികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഹോട്ട്ലൈന്‍ സേവനം എല്ലാ നാട്ടുകാര്‍ക്കും ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കും. വിഷാദരോഗം, ആശങ്ക തുടങ്ങിയ പ്രശ്നങ്ങള്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരില്‍ വളരെ കൂടുതലാണ്. ഇത് ക്രമേണ ആത്മഹത്യാപ്രവണതയായി മാറുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2012ല്‍ ബഹ്റൈനില്‍ 40 പേരാണ് ആത്മഹത്യ ചെയ്തത്. 2013ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 25 വരും. യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റിന്‍െറ 2015ലെ ‘ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ്’ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
