പ്രവാസികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ഫണ്ട് വേണമെന്ന് എ.സമ്പത്ത് എം.പി
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്‍െറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം സമാജം ഹാളില്‍ നടന്നു. ഡോ.എ.സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ അംബാസഡര്‍മാര്‍ ഗള്‍ഫ് മലയാളികളാണെന്ന് സമ്പത്ത് പറഞ്ഞു. അവരാണ് നാടിന്‍െറ സമ്പദ്വ്യവസ്ഥക്ക് തുണയാകുന്നത്. ഗള്‍ഫ് മേഖലയിലെ തൊഴില്‍രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രവാസികള്‍ തിരിച്ച് നാട്ടിലത്തെിയാല്‍ അവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനമില്ലാത്ത അവസ്ഥയാണ്.
പ്രവാസികള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയച്ച തുക വളരെ വലുതാണ്. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം കേരളത്തിനായി മാറ്റിവച്ചത് നാമമാത്രമായ സംഖ്യയും.
വളരെ കഷ്ടപ്പെട്ടാണ് പലരും ഗള്‍ഫില്‍ ജോലിയെടുക്കുന്നത്. എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്ന് ജോലിചെയ്യുന്നവര്‍ വളരെകുറച്ചുപേര്‍ മാത്രമാണ്. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ ജോലിചെയ്യുന്നവരുണ്ട്. ഇവര്‍ നാട്ടില്‍ തിരിച്ചത്തെുന്നത് കടുത്ത രോഗികളായിട്ടാണ്. ജീവിതാന്ത്യം വരെയും മരുന്നുമായി കഴിയേണ്ട സ്ഥിതിയിലാണ് പലരും. ഇവരുടെ ചികിത്സക്കായി ഒരു ഫണ്ടുതന്നെ ഉണ്ടാകേണ്ടതുണ്ട്.
ഇപ്പോള്‍ പ്രവാസികാര്യ വകുപ്പ് തന്നെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ വലിയ കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.
നിരവധി തീരുവകളില്‍ ഇവര്‍ക്ക് ഇളവ് ലഭിക്കുന്നുണ്ട്.ഈയിനത്തില്‍ പിരിച്ചെടുക്കേണ്ട കോടികളാണ് സര്‍ക്കാര്‍ ഒഴിവാക്കികൊടുക്കുന്നത്. പ്രവാസികളുടെ പണം വേണം, എന്നാല്‍ പ്രവാസിയെ വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സമ്പത്ത് പറഞ്ഞു.
സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ആക്ടിങ് സെക്രട്ടറി ഇ.കെ.പ്രദീപന്‍, സാഹിത്യവിഭാഗം സെക്രട്ടറി വിപിന്‍ കുമാര്‍, വിവിധ ഉപവിഭാഗങ്ങളുടെ കണ്‍വീനര്‍മാരായ മിനേഷ് രാമനുണ്ണി, ഫിറോസ് തിരുവത്ര, ശ്രീദേവി മേനോന്‍, ബിജു.എം.സതീഷ്, ടിജി മാത്യു, രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പ്രസംഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സുകുമാര്‍ അഴീക്കോട് സ്മാരക പ്രസംഗമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ജയകൃഷ്ണന്‍ നായര്‍, നജീബ് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അജയകൃഷ്ണനാണ് രണ്ടാം സ്ഥാനം. സ്ത്രീകളുടെ വിഭാഗത്തില്‍ സജിത അനീഷ് ഒന്നാം സ്ഥാനവും നീതു മനീഷും ദീപ ജയചന്ദ്രനും രണ്ടാം സ്ഥാനവും പങ്കിട്ടു.
മലയാളം പാഠശാല അധ്യാപകര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും മെമെന്‍െറാ നല്‍കി. ‘ജാലകം’ മാസിക വാര്‍ഷിക പതിപ്പിന്‍െറ പ്രകാശനവും നടന്നു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
