15 വര്‍ഷത്തെ ഇടവേളക്കുശേഷം അബു ഇന്ന് ബംഗ്ളാദേശിലേക്ക് മടങ്ങും
text_fieldsമനാമ: 15 വര്‍ഷമായി നാടുകാണാതിരുന്ന ബംഗ്ളാദേശ് സ്വദേശി അബുവിന് മലയാളിയായ പ്രവാസി തുണയായി. ദമസ്താന്‍ പ്രദേശത്തെ കൃഷിയിടത്തില്‍ തനിച്ച് കഴിയുകയായിരുന്ന അബുവിനാണ് സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുധി പുത്തന്‍വേലിക്കര സഹായമത്തെിക്കുകയും ദീര്‍ഘകാലത്തിനുശേഷം നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കുകയും ചെയ്തത്.
15വര്‍ഷം മുമ്പാണ് അബു ബഹ്റൈനിലത്തെുന്നത്. ആലിയിലെ ഒരു കടയിലായിരുന്നു ജോലി. വന്ന് ആറുമാസം കഴിഞ്ഞപ്പോഴേക്കും ആ കട പൂട്ടിപ്പോയി. തുടര്‍ന്ന് പലയിടത്തും അലഞ്ഞു നടക്കുന്നതിനിടെയാണ് ഒരു കൃഷിയിടത്തിലേക്ക് കയറിച്ചെന്നത്. തോട്ടത്തിന്‍െറ ഉടമക്ക് കണ്ടപാടെ അബുവിനെ ബോധിച്ചു. ജോലിയില്ളെന്ന് പറഞ്ഞപ്പോള്‍ കൃഷിയിടത്തിലെ കാര്യങ്ങള്‍ നോക്കാനാകുമെങ്കില്‍ അവിടെ നില്‍ക്കാമെന്ന് ഉടമ അറിയിച്ചു. ഈ ഓഫര്‍ അബു സന്തോഷത്തോടെ സ്വീകരിച്ചു. അന്ന് മറ്റൊരാള്‍ കൂടി കൃഷിയിടത്തില്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ നാട്ടിലേക്ക് മടങ്ങി. പിന്നീടുള്ള കാലമെല്ലാം അബു തനിച്ചായിരുന്നു. ഉടമ എപ്പോഴെങ്കിലുമത്തെി ഗോതമ്പുമാവും മറ്റും കൈമാറി തിരിച്ചുപോകും. അബു വിവിധ തരം പച്ചക്കറികള്‍ വിളയിച്ച് ഉടമക്ക് കൈമാറും. ഇതിനിടയില്‍ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. കൃഷിയിടം വിട്ട് അബു പുറത്തുപോയിട്ടില്ല. അതുകൊണ്ട് ബഹ്റൈനില്‍ എന്താണ് നടക്കുന്നത് എന്നും അറിയില്ല. ബഹ്റൈനില്‍ അനധികൃത തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി പൊതുമാപ്പ് പ്രഖ്യാപിച്ച കാര്യം പോലും ഇയാള്‍ അറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ അബുവിന് മറ്റൊരിടത്ത് വീട്ടുജോലിക്കാരന്‍െറ വിസ ലഭിച്ചിട്ടുണ്ട്. ഈ ജോലിക്ക് ചേര്‍ന്ന് അധികമായിട്ടില്ളെങ്കിലും അബുവിന്‍െറ കഥ കേട്ട ബഹ്റൈനി മനസലിവുതോന്നി ഇയാളോട് നാട്ടില്‍ പോയി വരുന്നതില്‍ വിരോധമില്ളെന്ന് അറിയിക്കുകയായിരുന്നു.
ഇന്ന് വൈകീട്ട് ബംഗ്ളാദേശിലേക്കുള്ള വിമാനത്തില്‍ അബു മടങ്ങും. ഒന്നര പതിറ്റാണ്ട് നീണ്ട വിരഹത്തിലും തന്നെയും കാത്തിരിക്കുന്ന ഭാര്യയെയും മകളെയും കാണാനാകുമെന്ന് പറയുമ്പോള്‍ അബുവിനോ കരയണോ, ചിരിക്കണോ എന്നറിയുന്നുണ്ടായിരുന്നില്ല. ആറുമാസം കഴിഞ്ഞ് വീണ്ടും ബഹ്റൈനിലേക്ക് മടങ്ങുമെന്ന് അബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
