Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2016 3:34 PM IST Updated On
date_range 30 Jun 2016 3:34 PM ISTപീഡനം: അഭയം തേടിയത്തെുന്ന വീട്ടുജോലിക്കാരുടെ എണ്ണം കുറഞ്ഞു
text_fieldsbookmark_border
മനാമ: വിവിധ കാരണം കൊണ്ട് ഷെല്‍ട്ടറില്‍ അഭയം തേടുന്ന വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുവന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ നയതന്ത്ര പ്രതിനിധികളെയും പ്രവാസി ഗ്രൂപ്പുകളെയും ഉദ്ധരിച്ചാണ് ഈ വിവരം. സഹായം തേടിയത്തെുന്നവരുടെ എണ്ണം കുറഞ്ഞതിനെ കുറിച്ച് എംബസികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. പ്രവാസി തൊഴിലാളി അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നതിനാലാണ് അഭയം തേടുന്നവരുടെ എണ്ണം കുറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ കരുതുമ്പോള്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്തമായ നിലപാടാണുള്ളത്. റമദാനില്‍ ഒരു വീട്ടുജോലിക്കാരിപോലും രാജ്യത്തെ ഷെല്‍ട്ടറുകളില്‍ എത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ വീട്ടുടമകള്‍ റമദാനില്‍ അമിത ജോലി ചെയ്യിക്കുന്നുവെന്ന നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് അസഹനീയമായതിനെ തുടര്‍ന്ന് പലരും വീടുവിട്ട് അഭയകേന്ദ്രങ്ങളിലത്തെുകയും ചെയ്തിരുന്നു. ഇത്തവണയും ഈ അവസ്ഥ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ള്യു.പി.എസ്.) അവരുടെ മനാമയിലുള്ള ഷെല്‍ട്ടറില്‍ 160 പേര്‍ക്ക് അഭയം നല്‍കിയിരുന്നു. ഇത്തവണ മൂന്ന് സ്ത്രീകള്‍ മാത്രമാണ് ഇവിടെ എത്തിയത്.
കഴിഞ്ഞ 11വര്‍ഷത്തിനിടെ ഇത് ആദ്യത്തെ അനുഭവമാണെന്ന് എം.ഡബ്ള്യു.പി.എസ്. അധ്യക്ഷ മരിയെറ്റ ഡയസ് പറഞ്ഞു. ഇതിന്‍െറ കാരണം വ്യക്തമല്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുരിതം അനുഭവിച്ചവരില്‍ ഒട്ടുമിട്ടവരും ഇന്ത്യക്കാരായ സ്ത്രീകളായിരുന്നു. ശമ്പളം തടയല്‍, പീഡനം തുടങ്ങിയ പരാതികളുമായാണ് സാധാരണ വീട്ടുജോലിക്കാര്‍ എത്താറുള്ളത്. പൊലീസ് സ്റ്റേഷനുകളില്‍ നിന്നും എംബസികളില്‍ നിന്നും പള്ളികളില്‍ നിന്നുമുള്ള നിര്‍ദേശവുമായാണ് പലരും എത്താറുള്ളത്. വീട്ടുജോലിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കഠിനശ്രമം നടത്തുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ളെന്നും മരിയെറ്റ ഡയസ് പറഞ്ഞു.
2005 മുതല്‍ എം.ഡബ്ള്യു.പി.എസ്. 1,500ലധികം വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്ക് തണലേകിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ചികിത്സാസഹായവും നല്‍കി. പുറമെ വിസ തുക, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവയും ചിലര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഫിലിപ്പീന്‍സ് എംബസിയുടെ മേല്‍നോട്ടത്തില്‍ സിഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറില്‍ ഇത്തവണ വളരെ കുറഞ്ഞ പേര്‍ മാത്രമേ എത്തിയിട്ടുള്ളൂ എന്ന് ഫിലിപ്പീന്‍സ് അധികൃതരും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story