സമാജം ഇഫ്താറില്‍ ബീഫ് വിലക്കിയിട്ടില്ളെന്ന് ഭാരവാഹികള്‍
text_fieldsമനാമ: കേരളീയ സമാജത്തിന്‍െറ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമം സജീവമാണെന്നും അതിന്‍െറ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമം’ ‘ഇന്‍ബോക്സ്’ പംക്തിയില്‍ അനില്‍ കുമാര്‍ എന്നയാള്‍ എഴുതിയ കത്തെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു.
സമാജം എല്ലാ രാഷ്ട്രീയ-മത വിഭാഗങ്ങളിലുംപെട്ട ആളുകളുടെ ഇടമാണ്. ഇവിടെ ആര്‍ക്കും സവിശേഷ പരിഗണയില്ല. ഓണവും ക്രിസ്മസും, ഈദും ഒരു പോലെ ആഘോഷിക്കപ്പെടുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കത്തില്‍ ഉന്നയിച്ചത് ബാലിശമായ ആരോപണമാണ്. ഇഫ്താറിന്‍െറ മെനു തയ്യാറാക്കിയതും നിര്‍ദ്ദേശം നല്‍കിയതും സമാജം അസി.സെക്രട്ടറി സിറാജ് കൊട്ടാരക്കരയും ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി എം.ടി.നൗഷാദുമാണ്. ബീഫ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഇഫ്താറില്‍ വിളമ്പിയിരുന്നു.
ബീഫ് വിളമ്പിയില്ളെന്നും ഒഴിവാക്കിയെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണ്. കേട്ടുകേള്‍വി ആരോപണമായി ഉന്നയിക്കുന്നത് ശരിയല്ല. സമാജം നടത്തുന്ന ‘മെമ്പേഴ്സ് നൈറ്റ്’ പോലുള്ള പരിപാടികളിലും ബീഫ് വിളമ്പാറുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കാന്‍റീനിലും ബീഫും കപ്പയും ലഭ്യമാണ്.
സംഘപരിവാറിന്‍െറയെന്നല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹോദര സ്ഥാപനമാക്കി പ്രവര്‍ത്തിക്കുന്ന ഇടമല്ല സമാജം. ഇത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും ജനാധിപത്യ രീതിയില്‍ നടന്ന തെരെഞ്ഞെടുപ്പിലൂടെയാണ് ഇത്തവണ ഭരണസമിതി അംഗങ്ങള്‍ അധികാരത്തില്‍ വന്നിട്ടുള്ളത്.
ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ പേരില്‍ ഒരു ഭരണസമിതി അംഗവും വന്നിട്ടില്ല. ഈ വര്‍ഷത്തെ സമാജത്തിന്‍െറ പ്രവര്‍ത്തന മികവ് കാണുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന അസഹിഷ്ണുതയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ രോഗത്തിന് ചികിത്സയില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.