ആഭ്യന്തര സുരക്ഷ: ബഹ്റൈന്‍െറ നടപടികള്‍ക്ക് സുഡാന്‍ പിന്തുണ
text_fieldsമനാമ: ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ബഹ്റൈന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്ക് സുഡാന്‍ പിന്തുണ പ്രഖ്യാപിച്ചു.
ഭരണഘടനക്കും നിയമവ്യവസ്ഥക്കും അതീതമായുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്‍െറ പരമാധികാരവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പ്രശ്നമില്ളെന്നും സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹ്റൈനെ വികസനത്തിന്‍െറയും വളര്‍ച്ചയുടെയും പാതയില്‍ നയിക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണ നേതൃത്വത്തില്‍ ബഹ്റൈന്‍ വിവിധ മേഖലകളില്‍ പുരോഗതി നേടിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.