Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജം ബാലകലോത്സവം:...

സമാജം ബാലകലോത്സവം: ഗ്രാന്‍റ് ഫിനാലെ നാളെ 

text_fields
bookmark_border

മനാമ: കഴിഞ്ഞ ഒന്നരമാസമായി കേരളീയ സമാജത്തില്‍ നടന്നുവരുന്ന ബാലകലോത്സവം ഈ മാസം 24ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള, ജനറല്‍സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ബാലകലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്.കേരള സ്കൂള്‍ യുവജനോത്സവ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ ഡി.സലിം പറഞ്ഞു.  ഇത്തവണ അഞ്ചു ഗ്രൂപ്പുകളിലായി 250ഓളം മത്സരങ്ങളാണ് നടന്നത്. ഈ വര്‍ഷവും കലാപ്രതിഭ-കലാതിലകം,(3,4,5 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം) ,ബാലതിലകം(1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), ബാലപ്രതിഭ (1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), സാഹിത്യരത്ന ,സംഗീത രത്ന,നാട്യരത്ന, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ എന്നിങ്ങനെയാണ് അവാര്‍ഡ് നല്‍കുക. 
പ്രശസ്ത നര്‍ത്തകിമാരായ ഡോ.ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് നൃത്ത ഇനങ്ങള്‍ വിലയിരുത്തിയത്.  
ഫിനാലെയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39125889 എന്ന നമ്പറില്‍  വിളിക്കാവുന്നതാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story