സമാജം വേനല്‍ക്യാമ്പ് ജൂലൈ ആദ്യവാരം തുടങ്ങും
text_fieldsമനാമ: കുട്ടികളുടെ സര്‍ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം നടത്തി വരുന്ന സമ്മര്‍ ക്യാമ്പ് ഈ വര്‍ഷം ജൂലൈ മൂന്നുമുതല്‍ തുടങ്ങും. ആഗസ്റ്റ് 19 വരെ നീളുന്ന ക്യാമ്പിന്‍െറ ഉദ്ഘാടനം ജൂലൈ രണ്ടിന് രാത്രി എട്ടുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
‘ചിക്കൂസ് കളിയരങ്ങ്’ ഡയറക്ടറും , ചിത്രകാരനും, നാടക രചയിതാവുമായ ചിക്കൂസ് ശിവനും ഭാര്യ രാജി ശിവനുമാണ് ഇത്തവണത്തെ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം സമാജത്തിലെ 20ഓളം വനിതകളും ക്യാമ്പില്‍ സജീവമാകും.
അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 25ആണ് രജിസ്ട്രേഷനുള്ള അവസാന തിയ്യതി. ക്യാമ്പ് അവസാനിക്കുന്നത് വരെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്ത രഘു ആണ് ക്യാമ്പ് കണ്‍വീനര്‍. മനോഹരന്‍ പാവറട്ടി, സിറാജുദ്ദീന്‍ എന്നിവര്‍ കോഓഡിനേറ്റമാരാണ്. ക്യാമ്പ് വിജയിപ്പിക്കാന്‍ സഹകരിക്കണമെന്ന് സമാജം ഭരണസമിതി അഭ്യര്‍ഥിച്ചു. രജിസ്ട്രേഷനും മറ്റു കാര്യങ്ങള്‍ക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ശാന്ത രഘു( 36003696), മനോഹരന്‍ പാവറട്ടി ( 39848091).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.