Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളി ബിസിനസ് ഫോറം...

മലയാളി ബിസിനസ് ഫോറം മതസൗഹാര്‍ദ സംഗമവും നോമ്പുതുറയും നടത്തി 

text_fields
bookmark_border

മനാമ: ബഹ്റൈനിലെ മലയാളികളായ ചെറുകിട കച്ചവടക്കാരുടെ കൂട്ടായ്മയായ  ‘മലയാളി ബിസിനസ് ഫോറ’ത്തിന്‍െറ നേതൃത്വത്തില്‍ മതസൗഹാര്‍ദ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ബാങ്കോക് ഹാളില്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജോര്‍ജ് മാത്യുവിന്‍െറ അധ്യക്ഷതയില്‍ ഫാ.ടിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫക്റുദ്ദീന്‍ തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. 
മതസൗഹാര്‍ദ സംഗമത്തില്‍ സെയ്ദ് റമദാന്‍ നദ്വി, യു.കെ.മേനോന്‍, സി.വി.നാരയണന്‍, കെ.ടി.സലീം, ടിപ് ടോപ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പിണറായി തേക്കുംഭാഗം ചന്ദ്രന്‍ സഹായനിധി റാഷിത് കണ്ണങ്കോട്ട് സംഘടനയുടെ ചാരിറ്റി കണ്‍വീനര്‍ സുബൈര്‍ കണ്ണൂരിന് കൈമാറി. ചോദ്യാത്തര മത്സരത്തില്‍ സമ്മാനാര്‍ഹനായ സത്യന്‍ പേരാമ്പ്രക്ക് ഉപഹാരം കൈമാറി. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിരാലംബയായ സ്ത്രീക്ക് സാമ്പത്തിക സഹായവും നല്‍കി. 
ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. വേണുഗോപാല്‍ നന്ദി പ്രകാശിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ശംസു വെമ്പ്ര, അന്‍വര്‍ കണ്ണൂര്‍, അന്‍വര്‍, മൂസഹാജി, നുബിന്‍, മിഹ്റാസ്, ജയ്നല്‍, സവാദ്, സഹല്‍, ഷഹബാസ് എന്നിവര്‍ നേതൃത്വം നല്‍കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story