വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 160,000 ദിനാറിന്‍െറ തട്ടിപ്പു നടത്തിയ പ്രതിക്ക് ജയില്‍ ശിക്ഷ
text_fieldsമനാമ: വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിച്ച 24വയസുള്ള മലേഷ്യന്‍ യുവാവിന് ബഹ്റൈന്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു.
ആഢംബര വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വാങ്ങുകയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തുവന്ന ഇയാള്‍ 160,000 ദിനാറിന്‍െറ തട്ടിപ്പാണ് നടത്തിയത്.
ജനുവരിയില്‍ ഒരു ആഢംബര മാളില്‍ നിന്ന് 9,000 ദിനാര്‍ വിലയുള്ള വാച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ, ജീവനക്കാരന് സംശയം തോന്നിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, താന്‍ 28 വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചു.
ബഹ്റൈനിലെ വിവിധ സ്റ്റോറുകളില്‍ നിന്നാണ് തട്ടിപ്പുകള്‍ നടത്തിയത്. ജഡ്ജി ശിക്ഷ വിധിച്ചപ്പോള്‍ ഇയാള്‍ ചിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. ശിക്ഷാകാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. മലേഷ്യയില്‍ വെച്ച് ഒരു സുഹൃത്താണ് വ്യാജ കാര്‍ഡുകള്‍ നല്‍കിയതെന്ന് പ്രതി വ്യക്തമാക്കി.
9000 ദിനാറിന്‍െറ വാച്ചുവാങ്ങാനത്തെിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷോപ്പ് ജീവനക്കാരന്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.