യോഗ ദിനാചരണ പരിപാടി ഇന്ന്
text_fieldsമനാമ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്‍െറ ഭാഗമായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നടത്തുന്ന പരിപാടികള്‍ ഇന്ന് നടക്കും. കാലത്ത് 11 മുതല്‍ ഉച്ച 1.30 വരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിനു സമീപമുള്ള പ്രിന്‍സസ് അല്‍ ജവാര ഇബ്രാഹിം സെന്‍റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിനിലെ പ്രൊഫസര്‍ റാഫിയ ഖുബാഷ് ഹാളിലാണ് പരിപാടി. 11 മണിക്കുതന്നെ രജിസ്ട്രേഷന്‍ തുടങ്ങും. മൂന്ന് ഭാഗങ്ങളായി നടക്കുന്ന പരിപാടിയില്‍ സെമിനാറും ശില്‍പശാലയും യോഗ ഡെമോണ്‍സ്ട്രേഷനും യോഗ ഡോക്യുമെന്‍ററി പ്രദര്‍ശനവുമാണ് ഉള്‍പ്പെടുത്തിയത്.വിവരങ്ങള്‍ക്ക് 3347800, 33750999, 39461746, 36421000, 33093409 എന്നീ നമ്പറുകളില്‍ വിളിക്കാം.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന്് കേരളീയ സമാജത്തില്‍ നടക്കും.
രാത്രി 8.30 മുതല്‍ 10.30 വരെയാണ് പരിപാടി. 2015 ഡിസംബര്‍ 11നാണ് യു.എന്‍.പൊതുസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ക്ഷണമുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.