മതനേതാവ് ശൈഖ് ഈസ ഖാസിമിന്‍െറ പൗരത്വം റദ്ദാക്കി
text_fieldsമനാമ: രാജ്യത്ത് വിഭാഗീയതയുടെ വിത്തുപാകുകയും വിദേശ താല്‍പര്യത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന പേരില്‍ മതനേതാവായ ശൈഖ് ഈസ ഖാസിമിന്‍െറ പൗരത്വം റദ്ദാക്കി.
ഇദ്ദേഹം രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ നിരവധി മതശാസനകള്‍ പുറപ്പെടുവിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബഹ്റൈനില്‍ രാജ്യവിരുദ്ധ ഗ്രൂപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടരുകയാണ്.
ബഹ്റൈന്‍ വിരുദ്ധ വിദേശശക്തികള്‍ ശൈഖ് ഈസ ഖാസിമില്‍ നിന്നും വന്‍തോതില്‍ പണം കൈപ്പറ്റിയതായി ഞായറാഴ്ച പ്രൊസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ ബാങ്ക് എക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
തീവ്രവാദ വിരുദ്ധ നടപടികള്‍ തുടരുമെന്നും വിദേശ രാഷ്ട്രീയ-മത സംഘടനകളുടെ ആശയപ്രചാരണത്തിന് ശ്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നടപടിയില്‍ നിന്ന് സംഘടനകളെയോ വ്യക്തികളെയോ ഒഴിവാക്കില്ല.
ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രചാരണ വേദിയാക്കാനും തീവ്രവാദ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ശൈഖ് ഈസ ഖാസിം ശ്രമിച്ചതെന്നും പ്രസ്താവനയില്‍ തുടര്‍ന്നു. നിരവധി തവണ നിയമലംഘന ആഹ്വാനങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം വഴി ജനങ്ങളുടെ ജനാധിപത്യ അവകാശത്തില്‍ തന്നെ കൈകടത്തുകയായിരുന്നു. നിയമത്തിന് ആരും അതീതരല്ളെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.