ഹമദ് രാജാവ് മുഹറഖ് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി
text_fieldsമനാമ: റമദാനില്‍ ആശംസ നേരാനത്തെിയ മുഹറഖ് നിവാസികളെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സാഖിര്‍ പാലസില്‍ സ്വീകരിച്ചു. മുഹറഖ് ഗവര്‍ണറേറ്റിന് നല്‍കി വരുന്ന എല്ലാ പരിഗണനകള്‍ക്കും സ്ഥലവാസികള്‍ നന്ദി അറിയിച്ചു. മുഹറഖ് നിവാസികള്‍ കറകളഞ്ഞ രാജ്യസ്നേഹികളാണെന്ന് രാജാവ് പറഞ്ഞു. ആധുനിക ബഹ്റൈന്‍െറ നിര്‍മാണത്തില്‍ ഏറെ ത്യാഗം ചെയ്തവരാണ് മുഹറഖുകാര്‍. രാജ്യത്തിന്‍െറ എല്ലാ മേഖലകളിലും അവരുടെ മുദ്രകള്‍ കാണാം.
ബഹ്റൈന്‍ സംസ്കാരത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും ഭാഗമാണ് റമദാന്‍ മജ്ലിസുകള്‍. ഇത് തലമുറകളായി കൈമാറിക്കിട്ടിയതാണ്.സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് ജനങ്ങളെ ഒരുമിപ്പിക്കുന്ന മൂല്യങ്ങള്‍. ആധുനികതയിലേക്കുള്ള ബഹ്റൈന്‍െറ പ്രയാണത്തിന്‍െറ ശേഷിപ്പുകളാണ് മുഹറഖിലെ ചരിത്രസ്മാരകങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരേതനായ ശൈഖ് ഈസ ബിന്‍ അലി ആല്‍ ഖലീഫയുടെ കാലത്ത് ആദ്യ ശൂറ കൗണ്‍സിലിന് രൂപം കൊടുത്തത് മുഹറഖിലാണെന്നതും രാജാവ് സ്മരിച്ചു. രാജ്യത്തിന്‍െറ പുരോഗതിയിലേക്കും വികസനത്തിലേക്കുമുള്ള കുതിപ്പ് തടസമില്ലാതെ തുടരുമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
