104 ബഹ്റൈന്‍ പ്രവാസികളുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു
text_fieldsമനാമ: ബഹ്റൈന്‍ പ്രവാസികളായ 104 പേരുടെ കവിതാ സമാഹാരം-‘മണല്‍ മര്‍മ്മരം’-കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ‘തണല്‍ ബഹ്റൈന്‍’ എന്ന കൂട്ടായ്മയാണ് പ്രസാധകര്‍.
കേരളീയ സമാജം സാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ബാജി ഓടംവേലി എഡിറ്റുചെയ്ത പുസ്തകം പത്തു പേര്‍ ചേര്‍ന്ന്് പ്രകാശനം ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, സമാജം സെക്രട്ടറി എന്‍.കെ.വീരമണി, സമാജം സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, സന്തോഷ് കൈലാസ് തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
ആപ്പിള്‍ തങ്കശേരി, ഹീര ജോസഫ്, രാജഗോപാല്‍ എന്നിവര്‍ക്ക് ‘തണലിന്‍െറ’ സ്നേഹോപഹാരം നല്‍കി. കോഓഡിനേറ്റര്‍ മുരളീധരന്‍ തമ്പാന്‍ സ്വാഗതവും ഷീജ ജയന്‍ നന്ദിയും പറഞ്ഞു.
‘മണല്‍ മര്‍മ്മരത്തി’ന് അനില്‍ വേങ്കോടാണ് അവതാരിക എഴുതിയത്. ഹീര ജോസഫ് പുറംചട്ട ഡിസൈന്‍ ചെയ്തു. ആപ്പിള്‍ തങ്കശ്ശേരിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മണല്‍ മര്‍മ്മരത്തി’ല്‍ എഴുത്തുകാരുടെ ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് ഡയറക്ടറിയായി ഉപയോഗിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
