ഇന്ത്യന്‍ എംബസി നേതൃത്വത്തില്‍ യോഗദിനാചരണം
text_fieldsമനാമ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഈ മാസം 21ന് കേരളീയ സമാജത്തില്‍ നടക്കുമെന്ന് എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാത്രി 8.30 മുതല്‍ 10.30 വരെയാണ് പരിപാടി. 2015 ഡിസംബര്‍ 11നാണ് യു.എന്‍.പൊതുസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മനസിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന യോഗ ലോകത്തിന് ഇന്ത്യയുടെ വിലമതിക്കാനാകാത്ത ഉപഹാരമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേവല വ്യായാമം എന്നതിലുപരി ജീവിതത്തിന്‍െറ താളം തന്നെ കൃത്യമാക്കുന്ന ജീവിതപദ്ധതിയാണ് ഇതിലൂടെ മുന്നോട്ടുവക്കുന്നത്. ക്ഷണമുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ വിലാസം: http://goo.gl/forms/ACUW6INxYSnz9yxk1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
