Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടെലികോം നവീകരണത്തിന്...

ടെലികോം നവീകരണത്തിന് പദ്ധതി –മന്ത്രി

text_fields
bookmark_border

മനാമ: ടെലികോം ലൈനുകള്‍ നവീകരിക്കുന്നതിനും ഈ മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ശ്രമിക്കുമെന്ന് ടെലികോം-ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി. ‘ബഹ്റൈന്‍ ടെക്നിക്കല്‍ കമ്പനീസ് സൊസൈറ്റി’ ഭാരവാഹികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകളിലും ജോലി സ്ഥലങ്ങളിലും കണക്ഷനുകള്‍ നല്‍കുന്നതിന് ശ്രമിക്കും.
2019 ഓടെ ബഹ്റൈന്‍െറ 90 ശതമാനം സ്ഥലങ്ങളിലും ആധുനിക നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നതിന് പദ്ധതിയുണ്ട്. ടെലികോം മേഖലയിലെ എല്ലാ കമ്പനികളെയും ‘ബഹ്റൈന്‍ ടെക്നിക്കല്‍ കമ്പനീസ് സൊസൈറ്റി’യുടെ കീഴില്‍ കൊണ്ടുവരുന്നതിന് ശ്രമിക്കും.
മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് ഏകീകൃത രീതി ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്്. പുതിയ ടെലികോം കമ്പനിക്ക് അനുമതി നല്‍കാന്‍ നിലവില്‍ ഉദ്ദേശമില്ളെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള മൂന്ന് കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമാണ് നിലനില്‍ക്കുന്നത്.  എന്നാല്‍ രണ്ടുകമ്പനികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ പുതിയ കമ്പനികളെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story