Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാഷ്ട്രീയ...

രാഷ്ട്രീയ കക്ഷികള്‍ക്കെതിരായ നടപടി രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി –പ്രധാനമന്ത്രി

text_fields
bookmark_border
രാഷ്ട്രീയ കക്ഷികള്‍ക്കെതിരായ നടപടി രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി –പ്രധാനമന്ത്രി
cancel

നാമ: രാജ്യത്തെ ജനാധിപത്യത്തിന്‍െറ സുതാര്യതക്ക് ഭംഗം വരുത്തുന്ന നടപടികള്‍ അവസാനിപ്പിക്കാനും രാഷ്ട്രീയ പ്രവര്‍ത്തന മേഖല ചൂഷണമുക്തമാക്കാനുമാണ് ചില രാഷ്ട്രീയ സൊസൈറ്റികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തന മേഖല രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പരിഷ്കരണ-വികസന നയപരിപാടിയുമായി ചേര്‍ന്നുപോകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് തീവ്രവാദത്തെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും അകറ്റിനിര്‍ത്താനും പുതിയ നടപടി ഉദ്ദേശിക്കുന്നു. ദേശവിരുദ്ധമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വിദേശരാജ്യങ്ങളിലെ മതനേതാക്കളുടെ പിന്തുണയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. രാജ്യത്തെ നിയമസംഹിത അനുശാസിക്കുന്ന നടപടികളാണ് ഈ സംഘടനകള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ളത്. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണ ശേഷമായിരുന്നു നടപടി.
രാജ്യത്തിന്‍െറ കാര്യങ്ങളില്‍ വൈദേശിക ഇടപെടല്‍ അനുവദിക്കില്ല. ജനങ്ങളുടെ സുരക്ഷക്കും രാജ്യത്തിന്‍െറ ഭദ്രതക്കും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ദേശീയ താല്‍പര്യങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും തമ്മിലുള്ള സംതുലനം ഉറപ്പാക്കിയുള്ള രാഷ്ട്രീയ പ്രവര്‍ത്തന നിയമങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ ഈ സ്വാതന്ത്ര്യം ചിലര്‍ രാജ്യസുരക്ഷയെ തന്നെ തകിടം മറിക്കാനായി ഉപയോഗപ്പെടുത്തുകയായിരുന്നു. രാജ്യസുരക്ഷ എല്ലാ പരിഗണനകള്‍ക്കും മുകളിലാണ്. ഇതില്‍ അനുരഞ്ജനമില്ല. നിയമത്തേക്കാള്‍ വലിയ കാര്യം ഒന്നുമില്ല. നിയമലംഘനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് നിയമം നടപ്പില്‍ വരുത്താനുള്ള എല്ലാ അധികാരവുമുണ്ട്. സുരക്ഷയുടെയും സ്ഥിരതയുടെയും മരുപ്പച്ചയുള്ള രാജ്യമാണ് ബഹ്റൈന്‍. അത് ഭീകരതയുടെയും നശീകരണ പ്രത്യയശാസ്ത്രങ്ങളുടെയും വിളനിലമാകാന്‍ ഒരിക്കലും അനുവദിക്കില്ല.
നിയമ ലംഘകര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച മത,രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇവരുടെ പിന്തുണ രാജ്യസുരക്ഷക്കുള്ള ഐക്യദാര്‍ഢ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story