ദുര്‍ഗാദാസ് സിങിന് നാട്ടിലേക്ക് മടങ്ങാന്‍ സുമനസുകളുടെ സഹായം വേണം
text_fieldsമനാമ: പഞ്ചാബ് സ്വദേശി നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു. ബഹ്റൈനില്‍ കാര്‍പെന്‍ററായി ജോലി ചെയ്യുന്ന ദുര്‍ഗാദാസ് സിങ് ആണ് അല്‍ബ ഡിപോര്‍ടേഷന്‍ സെന്‍ററില്‍ കഴിയുന്നത്. രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ദുര്‍ഗാദാസ് നാട്ടില്‍ പോയിട്ട്. നേരത്തെ ജോലി ചെയ്ത സ്ഥാപനവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അവര്‍ പാസ്പോര്‍ടും മറ്റും പിടിച്ചുവെക്കുകയായിരുന്നു. ഇത് പിന്നീട് വീണ്ടെടുക്കാനായില്ളെന്ന് ദുര്‍ഗാദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം തലക്ക് പരിക്കുപറ്റി ആശുപത്രിയില്‍ പോകേണ്ട സാഹചര്യം വന്നതോടെയാണ് ഇയാള്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷനിലത്തെിയത്. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജൗ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ 20 ദിവസം കഴിഞ്ഞു. ഇതിനിടെ നാട്ടില്‍ നിന്ന് പാസ്പോര്‍ടിന്‍െറ പകര്‍പ്പ് സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഈ പകര്‍പ്പ് ഉപയോഗിച്ച് പൊലീസ്-എമിഗ്രേഷന്‍ അധികൃതര്‍ ഇയാളുടെ കമ്പനിയുടെ വിവരങ്ങള്‍ അറിയുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് കമ്പനി തന്നെ പാസ്പോര്‍ട് എമിഗ്രേഷനില്‍ എത്തിക്കുകയായിരുന്നു. 125 ദിനാര്‍ പിഴയും ടിക്കറ്റിനുള്ള തുകയും നല്‍കിയാല്‍ നാട്ടിലേക്ക് തിരികെ അയക്കാമെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് ദുര്‍ഗാദാസ് പറയുന്നു.
ഈ തുക ആരെങ്കിലും സഹായിച്ചാല്‍ ദുര്‍ഗാദാസ് സിങിന് നാട്ടിലത്തൊനാകും. പ്രവാസഭൂമിയില്‍ തന്‍െറ കണ്ണീരൊപ്പാന്‍ ആരെങ്കിലും എത്താതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഇയാള്‍. ബന്ധപ്പെടാനുള്ള നമ്പര്‍- 36730225, 66967797.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.