45 മീറ്റര്‍ കാന്‍വാസില്‍ ചിത്രങ്ങളൊരുക്കി ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
text_fieldsമനാമ: ഫൈന്‍ ഫെയര്‍ ഗാര്‍മെന്‍റ്സും കിഡ്സ് ഗാര്‍മെന്‍റ് ബ്രാന്‍റായ ‘കെയറും’ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫെയറിന്‍െറ ഭാഗമായി ഏഷ്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 45മീറ്റര്‍ നീളുമുള്ള കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു.
ബഹ്റൈന്‍െറ പോയ 45 വര്‍ഷങ്ങളുടെ അടയാളപ്പെടുത്തലായി കുട്ടികള്‍ ഒരുക്കിയ കാന്‍വാസ് മാറി. ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ സമാനമായ പരിപാടി യു.എ.ഇയിലും നടത്തിയിരുന്നു. ഏഷ്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ മോളി മാമന്‍, അസി.ഡയറക്ടര്‍ ലോവി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് സദന്‍, സ്കൂള്‍ ഇവന്‍റ്സ് കോഓഡിനേറ്റര്‍ മിനി റോയ്, ഫൈന്‍ ഫെയര്‍ ചില്‍ഡ്രന്‍സ് ഫെയര്‍ കോഓഡിനേറ്റര്‍ സനു സത്യന്‍, മാനേജര്‍ നൗഫല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇതോടനുബന്ധിച്ച് സ്കൂളിലെ കുട്ടികള്‍ക്കായി ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ ‘മെഗാ ക്രാഫ്റ്റ് വര്‍ക്ഷോപ്പും’ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
