സിംസ് ഭാരവാഹികള്‍ സ്ഥാനമേറ്റു
text_fieldsമനാമ: സീറോ മലബാര്‍ സൊസൈറ്റിയുടെ (സിംസ്) ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും അദ്ലിയ ബാങ്സാങ് തായ് ഹോട്ടലില്‍ നടന്നു. പ്രമുഖ മലയാള സിനിമാ താരം ചെമ്പന്‍ വിനോദ് മുഖ്യാതിഥിയായിരുന്നു. ഈസ കള്‍ചറല്‍ സെന്‍റര്‍ വൈസ് ചെയര്‍മാനും ശൂറ കൗണ്‍സില്‍ മുന്‍ അംഗവുമായ ഡോ. ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ‘സിംസ്’ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കുന്ന കൈപുസ്തക പ്രകാശനവും നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രസിഡന്‍റ് ജോസഫ് തോമസ്, ജന.സെക്രട്ടറി ബിജു ജോസഫ്, മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിജയിക്കുന്ന കാര്യങ്ങള്‍ അതേപോലെ പകര്‍ത്തുക എന്നത് മലയാളികളുടെ ശീലമാണെന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഇത് പ്രകടമാണ്. എല്ലാവരും മക്കളെ എഞ്ചിനിയറും ഡോക്ടറുമാക്കി മാറ്റാനാണ് പരിശ്രമിക്കുന്നത്. മക്കള്‍ കലയുടെ വഴിയില്‍ നീങ്ങട്ടെയെന്ന് ആരും ആഗ്രഹിക്കുന്നില്ല. -ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു. പുതിയ ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. മുന്‍ ഭാരവാഹികള്‍ക്കുള്ള ആദവും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.