Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോഡുകളില്‍ ഇഫ്താര്‍...

റോഡുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നവര്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന്

text_fields
bookmark_border

മനാമ: നോമ്പുതുറക്കായി വീട്ടിലത്തൊന്‍ വാഹനത്തിന്‍െറ വേഗത വര്‍ധിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ നല്‍കുന്നതിന് വിവിധ ചാരിറ്റി സംഘടനകള്‍ മുന്നോട്ട് വരുന്നത് സഹായകമാണ്. അമിത വേഗതയിലുള്ള വാഹനമോടിക്കല്‍ തടയാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റമദാനില്‍ നടക്കുന്ന മിക്ക അപകടങ്ങളും ഇഫ്താര്‍ സമയത്തിന് തൊട്ടുമുമ്പാണെന്നത് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് തെളിയിക്കുന്നു. റോഡുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നവര്‍ റോഡ് സുരക്ഷ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സദ്പ്രവൃത്തിക്കായി നിയോഗിക്കുന്നവര്‍ പ്രായപൂര്‍ത്തിയായവരും ട്രാഫിക് നിയമത്തെക്കുറിച്ച് അവബോധമുള്ളവരുമായിരിക്കണം. സിഗ്നലുകള്‍ക്ക് സമീപം ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയുന്ന രൂപത്തിലുള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും വാഹന ഗതാഗതം തടസപ്പെടാതിരിക്കാന്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story