Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎയ്ഡ്സ് വിരുദ്ധ...

എയ്ഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

text_fields
bookmark_border

മനാമ: എയ്ഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമ്മേളനത്തില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കി. സുപ്രധാനമായ ഈ വിഷയത്തില്‍ ബഹ്റൈന്‍ ലോക രാഷ്ട്രങ്ങളോടൊപ്പം നിലകൊള്ളുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രി വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍മാനിഅ്, ബഹ്റൈന്‍െറ യു.എന്‍ സ്ഥിരാംഗം ജമാല്‍ അല്‍റുവൈഇ എന്നിവര്‍ വ്യക്തമാക്കി. എയ്ഡ്സിന്‍െറ വ്യാപനവും പ്രതിരോധ മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തതായി ഇരുവരും വ്യക്തമാക്കി. എയ്ഡ്്സ് പ്രതിരോധിക്കുന്നതിന് യു.എന്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ വിവിധ രാഷ്ട്രങ്ങള്‍ നടപ്പാക്കുന്നുണ്ട്.
 2020 ഓടെ പുതിയ എയ്ഡ്സ് ബാധിതരുടെ എണ്ണവും ഇത് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും അഞ്ച് ലക്ഷമായി കുറക്കുന്നതിനാണ് നീക്കം. ബഹ്റൈന് എയ്ഡ്സ് വലിയ ഭീഷണിയല്ളെന്ന് റുവൈഇ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലാണ്.
 വിവിധ തലങ്ങളിലായാണ് ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സംഘം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story