വ്രതത്തിന്‍െറ ആത്മീയ ലക്ഷ്യം നേടാന്‍ ശരിയായ ഭക്ഷണ ക്രമം ശീലിക്കണമെന്ന്
text_fieldsമനാമ: റമദാന്‍ വ്രതത്തിന്‍െറ ആത്മീയ ലക്ഷ്യം നേടുന്നതിന് ശരിയായ ഭക്ഷണ ക്രമം ശീലിക്കണമെന്ന് മനോരോഗ വിഗദ്ധയായ ഡോ. സുമയ്യ അല്‍ജൗദര്‍ പറഞ്ഞു. ഉപവാസമെടുക്കുന്നതിന്‍െറ ആരോഗ്യപരമായ വശങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിച്ചാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കും. രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കുറവുള്ളവര്‍ നോമ്പ്തുറക്കുന്നതിനായി മൂന്ന് ഈത്തപ്പഴവും പാലും കഴിക്കുകയൂം അല്‍പം വിശ്രമിക്കുകയും പിന്നീട് ഭക്ഷണം കഴിക്കുകയുമാണ് ചെയ്യേണ്ടത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതില്‍ നോമ്പ്തുറ വിഭവങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പൂര്‍ണമായും ഗോതമ്പ്പൊടി കൊണ്ടുള്ള വിഭവമാണ് ഇതിന് ഏറെ നല്ലത്. മധുര പലഹാരങ്ങള്‍ ദഹിക്കുന്നതിന് വിഷമമുള്ളതിനാല്‍ അത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അത്താഴത്തിനും ഇഫ്താറിനുമിടയില്‍ ദഹന പ്രക്രിയ ശരിയാം വിധം നടക്കണമെങ്കില്‍ ഇടഭക്ഷണം ഒഴിവാക്കണം. ഇഫ്താര്‍ വിഭവങ്ങളില്‍ വേവിച്ച പച്ചക്കറികളൂം സാലഡുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇഫ്താറിന് മുമ്പ് ലഘുവ്യായാമം ഉത്തമമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തറാവീഹ് നമസ്കാരത്തിന് ശേഷം അല്‍പം നടക്കുകയോ സാധ്യമായ വ്യയാമമോ ചെയ്യാവുന്നതാണ്. സാധാരണ ഭക്ഷണ ക്രമം ഒഴിവാക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസം ദൂരീകരിക്കാന്‍ നാരുള്ള ഭക്ഷണ ങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. അധിക ജലപാനത്തേക്കാള്‍ വെള്ളം അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപ്പ് കുറക്കുകയും ചീസ്, മുളക്, സൂപ്പ് എന്നിവ ഒഴിവാക്കുകയും വേണം. കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക വഴി നോമ്പ് ആരോഗ്യ ദായകമാക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.