റമദാനില്‍ വിവിധ പരിപാടികളുമായി ഇസ്ലാമിക കാര്യ മന്ത്രാലയം
text_fieldsമനാമ: റമദാനില്‍ പൊതുജനങ്ങള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാവശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്ക് അദ്ദേഹം റമദാന്‍ ആശംസകള്‍ നേര്‍ന്നു. പരസ്പര സ്നേഹത്തിന്‍റയും കാരുണ്യത്തിന്‍െറയും അടുപ്പത്തിന്‍െറയും മാസമാണ് റമദാന്‍. പരസ്പരം ഐക്യപ്പെട്ട് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണം.
വ്രതമനുഷ്ഠിച്ചും നമസ്കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും കാരുണ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ഇസ്ലാമിന്‍െറ മഹത്വം ഉദ്ഘോഷിക്കേണ്ട സമയം കൂടിയാണിത്.പള്ളികള്‍ ആരാനധനകളാലും ഖുര്‍ആന്‍ പാരായണത്താലും സജീവമാക്കുകയും വീടകങ്ങള്‍ സ്നേഹത്തിന്‍െറയും സൗഹൃദത്തിന്‍െയറും വിളനിലങ്ങളായി മാറ്റുകയും ചെയ്യേണ്ടതുണ്ട്്. ഖുര്‍ആന്‍ പാരായണത്തിനപ്പുറം അതിന്‍െറ അര്‍ഥവും വിശദീകരണവും മനസിലാക്കാനുള്ള അവസരമാക്കി ഈ വേള മാറ്റണം. സല്‍ക്കര്‍മങ്ങളുടെ ഭാഗമായി പാവങ്ങളെ സഹായിക്കണം.
എല്ലാ വിധ പാപങ്ങളില്‍ നിന്നും സ്വയം ശുദ്ധമാക്കാനുള്ള സുവര്‍ണ കാലമായി റമദാനെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. റമദാനില്‍ സുന്നീ-ജഅ്ഫരി ഒൗഖാഫുമായി സഹകരിച്ച് വിവിധ പരിപാടികള്‍ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അയല്‍ രാജ്യങ്ങളില്‍ നിന്ന് പണ്ഡിതന്മാരെ കൊണ്ടുവരും. റമദാന്‍ രാവുകളെ സജീവമാക്കുന്നതിനായി വിവിധ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പണ്ഡിതരെ ഏര്‍പ്പെടുത്തും. കൂടാതെ വിവിധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന് കോഴ്സുകള്‍ നടത്തും. റമദാനിലെ ഒഴിവു സമയവും വേനലവധിയും ഇതിനായി ഉപയോഗപ്പെടുത്തും.
ഖുര്‍ആന്‍ മന:പ്പാഠ മത്സരം സംഘടിപ്പിക്കുകയും വിജയികളെ ആദരിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്താരഷ്ട്ര ഖുര്‍ആന്‍ മല്‍സരങ്ങളില്‍ ബഹ്റൈനില്‍ നിന്നുള്ള മല്‍സരാര്‍ഥികളെ പങ്കെടുപ്പിക്കും. ഇസ്ലാമിക മന്ത്രാലയവും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് റമദാനില്‍ പ്രത്യേക റേഡിയോ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള ‘സകാത്ത് ഫണ്ട്’ വഴി സകാത്ത് സംഭരണം ശക്തമാക്കുകയും അര്‍ഹര്‍ക്ക് വിതരണം നടത്തുകയും ചെയ്യും. റമദാനില്‍ ഉംറ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഗ്രൂപ്പുകള്‍ക്ക് അനുമതി മന്ത്രാലയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.