പാട്ടും നൃത്തവുമായി കൊയിലാണ്ടി കൂട്ടം അഞ്ചാം വാര്‍ഷികാഘോഷം
text_fieldsമനാമ: കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്മ്യൂണിറ്റിയുടെ അഞ്ചാം വാര്‍ഷികാഘോഷം ബഹ്റൈനില്‍ നടന്നു.
‘ഫന്തരീന ഫെസ്റ്റ്’ എന്ന പേരില്‍ ബ ഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പരിപാടി സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.
താലൂക്ക് അടിസ്ഥാനത്തിലുള്ള ഈ ഫേസ്ബുക് കൂട്ടായ്മയുടെ പ്രവര്‍ത്തങ്ങള്‍ മാതൃകാപരമാണെന്ന് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. മികച്ച വ്യക്ത്വിത്വ പുരസ്കാരം നേടിയ ‘മുഹമ്മദ് അഹമ്മദി കമ്പനി’ ജനറല്‍ മാനേജര്‍ ജി. പത്മകുമാറിന് ഡോ.പി.വി. ചെറിയാന്‍ അവാര്‍ഡ് നല്‍കി . 2015ലെ ഏറ്റവും സജീവ അംഗമായി തെരഞ്ഞെടുത്ത കൊച്ചീസ് മുഹമ്മദിന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ.ഷെമിലി.പി ജോണ്‍ പുരസ്കാരം നല്‍കി. ജോര്‍ജ് മാത്യു, ജനറല്‍ കണ്‍വീനര്‍ സുരേഷ് തിക്കോടി എന്നിവര്‍ സംബന്ധിച്ചു. ഗ്ളോബല്‍ കമ്മിറ്റി പ്രതിനിധി റഷീദ് മൂടാടി ആശംസകള്‍ അര്‍പ്പിച്ചു. ബഹ്റൈനിലെ സാമൂഹിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി.സലിം അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ഗിരീഷ് കാളിയത്ത് സ്വാഗതവും ഹനീഫ് കടലൂര്‍ നന്ദിയും പറഞ്ഞു. നാട്ടില്‍ നിന്നും എത്തിയ ഏഴംഗ റോക്ക് ബാന്‍റ്, പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്മാരായ ആസിഫ് കാപ്പാട്, അഫ്സല്‍, ബിലാല്‍, രാജലക്ഷ്മി സുരേഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടി , ഭരത്ശ്രീ രാധാകൃഷ്ണന്‍, ശുഭ അജിത് എന്നിവരുടെ ശിക്ഷണത്തില്‍ പരിശീലിച്ച കുട്ടികളുടെയും അനഘ ലാലിന്‍െറയും നൃത്തങ്ങള്‍, ശിങ്കാരി മേളം, ഒപ്പന, മാര്‍ഗംകളി, കോല്‍ക്കളി എന്നീ പരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
