ബഹ്റൈന്‍ നല്‍കിയ പിന്തുണ മഹത്തരമെന്ന് തുര്‍ക്കി അംബാസഡര്‍
text_fieldsമനാമ: തുര്‍ക്കി സര്‍ക്കാറിനുള്ള ബഹ്റൈന്‍െറ നിറഞ്ഞ പിന്തുണക്ക് തുര്‍ക്കി അംബാസഡര്‍ ഹാതുണ്‍ ദെമിരെര്‍ നന്ദി അറിയിച്ചു. ബഹ്റൈനും തുര്‍ക്കിയും തമ്മിലുള്ള ദൃഡമായ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അവര്‍ പറഞ്ഞു.
തുര്‍ക്കിയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനുള്ള യജ്ഞങ്ങളില്‍ സൗഹൃദ രാഷ്ട്രങ്ങള്‍ പിന്തുണ അറിയിച്ചത് ആഹ്ളാദകരമാണെന്നും അവര്‍ വാര്‍ത്താഏജന്‍സിയുമായി സംസാരിക്കവെ പറഞ്ഞു.
അട്ടിമറി ശ്രമത്തിന് ശേഷം മുമ്പത്തേക്കാളം കരുത്തുനേടാന്‍ തുര്‍ക്കിക്ക് സാധിച്ചിട്ടുണ്ട്. അട്ടിമറി ശ്രമം നടക്കുമ്പോള്‍ ഞാന്‍ തുര്‍ക്കിയിലുണ്ട്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുന്നത് നേരിട്ട് കാണാനായി.
പെട്ടെന്നു തന്നെ സാധാരണ നിലയില്‍ കാര്യങ്ങളത്തെിക്കാനായത് രാജ്യത്തിന്‍െറ അഭിമാനകരമായ നേട്ടമാണ്. ഐ.എസ്.ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണി തുര്‍ക്കിയെയും ബാധിക്കുന്നുണ്ട്. ഭീകരതയെ തകര്‍ക്കാന്‍ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കേണ്ട സമയമാണിത്. രാജ്യദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ട്.
ഇപ്പോള്‍ യു.എസിലുള്ള ഇമാം ഗുലാന്‍ ആണ് അട്ടിമറി ശ്രമത്തിന്‍െറ സൂത്രധാരന്‍. ഇയാളുടെ നൂറുകണക്കിന് അനുയായികളും അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തവരും പിടിയിലായിട്ടുണ്ട്. ഇവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കും.
രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുര്‍ക്കിയുടെ ജനാധിപത്യത്തിനും സുരക്ഷക്കും ഒരു പോറലുമേല്‍ക്കില്ല. രാജ്യത്തെ വികസന പദ്ധതികള്‍ മുടങ്ങില്ല.
ടൂറിസത്തിനും തിരിച്ചടിയേല്‍ക്കില്ല. സഞ്ചാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തുര്‍ക്കിയിലേക്ക് വരാം. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരവും നിര്‍ബാധം തുടരുന്നുണ്ട്.
വ്യാപാരസമൂഹത്തിന്‍െറ താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള നയങ്ങള്‍ മൂലം രാജ്യത്ത് നിക്ഷേപ അനുകൂല സാഹചര്യമാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.