കടലിനെ അറിയാന്‍ പ്രത്യേക പരിപാടികള്‍
text_fieldsമനാമ: ബഹ്റൈന്‍െറ വളര്‍ച്ചയിലും സംസ്കാരത്തിലും കടലിന്‍െറ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവുകള്‍ പുതുതലമുറക്ക് പകരുന്നതിന്‍െറ ഭാഗമായി പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിക്കുമെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍ അതോറിറ്റി സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ഖലീഫ വ്യക്തമാക്കി.
‘സീ ഫെസ്റ്റിവല്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബറിലാണ് നടക്കുക. ബഹ്റൈന്‍ സംസ്കാരവും നാഗരികതയും കടലുമായി ഇഴചേര്‍ന്നുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരു കാലത്ത് ബഹ്റൈന്‍െറ പ്രധാന വരുമാന മാര്‍ഗം കടലില്‍ നിന്നുള്ള മുത്തുവാരല്‍ ആയിരുന്നു. ബഹ്റൈന്‍ മുത്ത് ലോകവിപണിയില്‍ പ്രശസ്തമാണ്. എണ്ണയുടെ വരവോടെയാണ് മുത്തുവാരല്‍ സജീവമല്ലാതായത്. മത്സ്യബന്ധനവും ബഹ്റൈന്‍െറ പരമ്പരാഗത സാമ്പത്തിക സ്രോതസുകളില്‍ ഒന്നാണ്. വിവിധ കാലഘട്ടങ്ങളില്‍ എങ്ങിനെയാണ് ഇത് വികാസം പ്രാപിച്ചതെന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും അറിയില്ല. അവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് പരിപാടി നടത്തുന്നതെന്നും ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ഖലീഫ പറഞ്ഞു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിപുലമായ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. പോയ കാലത്ത് കടലില്‍ മത്സ്യബന്ധത്തിനും യാത്രക്കും ഉപയോഗിച്ചിരുന്ന പല വിധത്തിലുള്ള ബോട്ടുകള്‍, കപ്പലുകള്‍, തോണികള്‍, മുത്ത് വാരാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തുടങ്ങിയവ ഇതില്‍ പ്രദര്‍ശിപ്പിക്കും. ഇതിനെക്കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുത്തും. ഈ പരിപാടിയിലൂടെ ബഹ്റൈന്‍െറ പാരമ്പര്യവും കലാപൈതൃകവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.