Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകനിവിന്...

കനിവിന് കാത്തുനില്‍ക്കാതെ മുഹമ്മദ് നൂര്‍ മിയ യാത്രയായി

text_fields
bookmark_border
കനിവിന് കാത്തുനില്‍ക്കാതെ മുഹമ്മദ് നൂര്‍ മിയ യാത്രയായി
cancel
camera_alt???????? ????? ???

മനാമ: അര്‍ബുദം ബാധിച്ച് മൂന്ന് മാസമായി സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നൂര്‍ മിയ (53) എന്ന ബംഗ്ളാദേശ് സ്വദേശി മരിച്ചു.
മലയാളി സാമൂഹിക പ്രവര്‍ത്തകരായ രാജീവും ചന്ദ്രന്‍ തിക്കോടിയും മറ്റുമാണ് ഒരുമാസക്കാലമായി ഇദ്ദേഹത്തിന്‍െറ പരിചരണം ഏറ്റെടുത്തിരുന്നത്. നാട്ടില്‍ പോകുവാനുള്ള എല്ലാ രേഖകളും തയാറാക്കിയതിനിടെ പെട്ടെന്നാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.ഗള്‍ഫ് ടവര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ വിസയില്‍ സാധാരണ ജോലികള്‍ ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് പോയിട്ട് വര്‍ഷങ്ങളായി.  ജീവിതപ്രാരാബ്ധങ്ങള്‍ മൂലം ഇവിടെ തുടരുകയായിരുന്നു. വയറുവേദയുമായാണ് ആശുപത്രിയിലത്തെിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ അര്‍ബുദമാണെന്ന് വ്യക്തമായി. വേദനയുമായി ആശുപത്രിയില്‍ കഴിയവെ ആരും നോക്കാനില്ളെന്ന അവസ്ഥയിലാണ് സാമൂഹികപ്രവര്‍ത്തകരെ കണ്ട് എങ്ങനെയെങ്കിലും നാട്ടിലത്തെിക്കണമെന്ന് അപേക്ഷിച്ചത്.
ഇവര്‍ നൂര്‍ മിയയെ സഹായിക്കാനായി പല വാതിലുകളും മുട്ടി. ഒടുവില്‍ പാകിസ്താന്‍ സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തക ടിക്കറ്റും ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയും ബംഗ്ളാദേശ് എംബസി വഴി യാത്രാ രേഖകളും മറ്റും ശരിയാക്കുകയും ചെയ്തു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മൃതശരീരം അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ എംബസിയുമായി ചേര്‍ന്ന് പൂര്‍ത്തീകരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഭാര്യയെയും മകനെയും കണ്ട് മരിക്കണമെന്നായിരുന്നു നൂര്‍ മിയയുടെ ആഗ്രഹം.
ഇതിനായി സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധനസമാഹരണവും നടത്തിയിരുന്നു. എന്നാല്‍, ഈ കനിവിന് കാത്തുനില്‍ക്കാതെ നൂര്‍ മിയ യാത്രയായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammad noor miya
Next Story