Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 2:59 PM IST Updated On
date_range 27 July 2016 2:59 PM ISTചൂടില്‍ പൊറുതിമുട്ടി ജനങ്ങള്‍
text_fieldsbookmark_border
മനാമ: ചൂട് കനത്തതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായി. വേനലിനൊപ്പം അന്തരീക്ഷത്തിലെ ജലാംശവും (ഹ്യുമിഡിറ്റി) വര്‍ധിച്ചതുമൂലം വിങ്ങുന്ന അവസ്ഥയാണ്. കാലത്തു തന്നെ തുടങ്ങുന്ന ചൂടിന് അര്‍ധരാത്രി കഴിഞ്ഞാലും ശമനമില്ളെന്ന സ്ഥിതിയാണ്. ഇന്നലെ ചൂട് 40 ഡിഗ്രിയും ഹ്യുമിഡിറ്റി 80 ശതമാനത്തിന് മുകളിലുമത്തെി.വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചൂടിന്‍െറ ആധിക്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മാണതൊഴിലാളികളെയാണ്. ജൂലൈ ഒന്നുമുതല്‍ രണ്ടു മാസത്തേക്ക് ഉച്ചസമയത്തെ പുറം ജോലികള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പുള്ള സമയത്തുപോലും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ജോലി സമയത്തെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതുമുതല്‍ തൊഴിലാളികള്‍ പുലര്‍ച്ചെ നാലു മുതല്‍ ഉച്ച 12 മണി വരെയാണ് സൈറ്റുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലരും കാലത്ത് പത്തുമണിയാകുമ്പോഴേക്ക് ജോലി നിര്‍ത്തി. പല തൊഴിലാളികളും സൈറ്റുകളില്‍ തലകറങ്ങി വീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസം ജോലിക്ക് പോയി പിന്നീട് രണ്ടു ദിവസം ലീവെടുക്കുന്ന രീതിയും ചിലര്‍ തുടരുന്നുണ്ട്. തുടര്‍ച്ചയായി ചൂടില്‍ ജോലി ചെയ്യാനാകില്ളെന്നാണ് ഇവര്‍ പറയുന്നത്. ചില കമ്പനികള്‍ ഇന്നലെ പത്തുമണിയോടെ, തൊഴിലാളികള്‍ക്ക് താമസ സ്ഥലത്തേക്ക് മടങ്ങാന്‍ അനുവാദം നല്‍കി.
കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയ അധികൃതര്‍ നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുകയും വെയില്‍ കനക്കുന്ന നേരത്ത് പുറത്തിറങ്ങാതിരിക്കുകയും ചെയ്യണമെന്നാണ് അറിയിപ്പില്‍ പറഞ്ഞത്. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ചിലയിടങ്ങളില്‍ വേണ്ടത്ര എയര്‍കണ്ടീഷന്‍ സൗകര്യങ്ങളില്ല. അതുകൊണ്ട് ഈ അക്കമഡേഷനുകളില്‍ തൊഴിലാളികള്‍ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
കടുത്ത ചൂടിനിടയിലും ഉച്ചസമയത്തെ പുറം ജോലി നിരോധം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. നിര്‍ദേശവുമായി 99ശതമാനം സ്ഥാപനങ്ങളും സഹകരിക്കുന്നതായാണ് വിലയിരുത്തല്‍. 19 ദിവസത്തെ കണക്കമനുസരിച്ച് 38 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായി കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 67 തൊഴിലാളികളാണ് ഉള്‍പ്പെട്ടത്. ഉച്ചസമയത്തെ പുറംജോലി നിരോധം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ നേരിട്ട് കഴിഞ്ഞ ദിവസം നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനവും നടത്തിയിരുന്നു. തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍െറ സന്ദര്‍ശനം. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ പുതിയ തൊഴില്‍ നിയമം വന്നതോടെ, വീട്ടുജോലിക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story