വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായി ഏഷ്യക്കാരന്‍ പിടിയില്‍
text_fieldsമനാമ: മറ്റൊരു ജി.സി.സി രാജ്യത്തു നിന്നത്തെിയ ഏഷ്യന്‍ പൗരനെ വിമാനത്താവളത്തില്‍ നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായി പിടികൂടി. ഇതു സംബന്ധിച്ച് എയര്‍ എക്സിറ്റ് കസ്റ്റംസ് ഡയറക്ടറേറ്റില്‍ നിന്ന് വിവരം ലഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറപ്ഷന്‍ ആന്‍റ് ഇക്കണോമിക് ആന്‍റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഇയാളുടെ പക്കല്‍ നിന്ന് ഇലക്ട്രോണിക് ഉപകരണവും സ്മാര്‍ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
പിടികൂടിയ ക്രെഡിറ്റ് കാര്‍ഡുകള്‍ മറ്റ് രാജ്യങ്ങളില്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും കേസ് പബ്ളിക് പ്രൊസിക്യൂഷന് കൈമാറുമെന്നും അവര്‍ വ്യക്തമാക്കി.
ബഹ്റൈനില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തിയ ഏഷ്യന്‍ സ്വദേശി ഈയിടെ പിടിയിലായിരുന്നു. ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും വന്‍ കിട ഷോപ്പുകളില്‍ നിന്ന് വ്യാജകാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുകയുമായിരുന്നു ഇയാളുടെ രീതി.
