Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രിട്ടന്‍-ബഹ്റൈന്‍...

ബ്രിട്ടന്‍-ബഹ്റൈന്‍ ബന്ധത്തിന്‍െറ 200 വര്‍ഷങ്ങള്‍: ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

text_fields
bookmark_border

മനാമ: ബ്രിട്ടനുമായി രണ്ട് നൂറ്റാണ്ട് പിന്നിടുന്ന ബഹ്റൈന്‍െറ സൗഹൃദം അടയാളപ്പെടുത്തുന്ന പ്രത്യേക പരിപാടി ബ്രിട്ടനിലെ ബഹ്റൈന്‍ എംബസി സംഘടിപ്പിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം ജാക് ലോബ്രിസ്റ്റിയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ രണ്ട് നൂറ്റാണ്ടായി തുടരുന്ന ബന്ധവും സൗഹൃദവും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ ബഹ്റൈന് മുന്നേറ്റമുണ്ടാക്കാന്‍ ഈ സഹകരണത്തിലൂടെ സാധിച്ചിട്ടുണ്ട്. ബഹ്റൈന്‍-ബ്രിട്ടണ്‍ ഫ്രന്‍റ്ഷിപ്പ് സൊസൈറ്റി ചെയര്‍മാന്‍ പീറ്റര്‍ സന്‍കോക് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, സഭാംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:200th anniversary
Next Story