സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും –മന്ത്രി
text_fieldsമനാമ: എണ്ണ വിലയിടിവ് മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. എണ്ണ കയറ്റുമതി ചെയ്യുന്ന മേഖലയിലെ വിവിധ രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്.
ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് എണ്ണയിലുള്ള സമ്പൂര്‍ണ ആശ്രിതത്വം ഒഴിവാക്കി വരുമാനം കണ്ടത്തെുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനുള്ള ശ്രമം ബഹ്റൈന്‍ നേരത്തെ ശക്തമാക്കിയിരുന്നു.
സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സാമ്പത്തിക മേഖലയില്‍ നേട്ടം കൈവരിക്കുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്‍െറ പ്രവര്‍ത്തനച്ചെലവ് ചുരുക്കുന്നതിനും വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതിനും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും നയങ്ങളുമാണ് തയാറാക്കിയിട്ടുള്ളത്.
‘ഗള്‍ഫ് വികസന പദ്ധതി’ പ്രകാരമുള്ള സുപ്രധാന കാര്യങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. പാര്‍പ്പിട പദ്ധതി, എയര്‍പോര്‍ട്ട് വികസനം, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.