Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുനീഷ്യന്‍ പ്രസിഡന്‍റ്...

തുനീഷ്യന്‍ പ്രസിഡന്‍റ് ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി

text_fields
bookmark_border
തുനീഷ്യന്‍ പ്രസിഡന്‍റ് ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി
cancel

മനാമ: തുനീഷ്യന്‍ പ്രസിഡന്‍റ് അല്‍ബാജി ഖാഇദ് അസ്സബ്സി ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങി. എയര്‍പോര്‍ട്ടില്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കാനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു സന്ദര്‍ശനം. 
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതര്‍, ഗള്‍ഫ് ഫിനാന്‍ഷ്യല്‍ ബാങ്ക് ഭാരവാഹികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തി. സഹകരണത്തിന്‍െറ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ സന്ദര്‍ശനം ഉപകരിച്ചെന്ന് അഭിപ്രായമുയര്‍ന്നു. മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ചും അവ നേരിടുന്നതിനായി യോജിച്ച നീക്കം നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ബഹ്റൈനിലെ തുനീഷ്യന്‍ പൗരന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അല്‍ബാജി ഖാഇദ് അസ്സബ്സിയെ യാത്രയക്കുന്നതിനായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി എന്നിവരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain thuneeshyan
Next Story