യു.എന്‍ രക്ഷാസമിതി അഴിച്ചു പണിയണമെന്ന് അറബ്-ഇന്ത്യ സഹകരണ ഫോറം
text_fieldsമനാമ: വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പങ്കെടുത്ത അറബ്-ഇന്ത്യ സഹകരണ ഫോറത്തിന്‍െറ പ്രഥമ മന്ത്രിതലയോഗത്തില്‍ സുരക്ഷ, സഹകരണം, വികസനം തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി പ്രതിപാതിക്കുന്ന മനാമ പ്രഖ്യാപനത്തിന് രൂപം നല്‍കി. മനാമ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഫോറത്തിന് ശേഷം ഇന്നലെ സുഷമ സ്വരാജ് മടങ്ങി.
അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള സഹകരണത്തിന് അനന്ത സാധ്യതകളുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സഹകരണ ഫോറത്തിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഇത്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീന്‍ അംഗീകരിക്കപ്പെടണം. ഇക്കാര്യത്തില്‍ യു.എന്‍ പ്രമേയങ്ങള്‍ പരിഗണിക്കപ്പെടണം. ഫലസ്തീനും ഇസ്രായേലും സമാധാനം പുലരുന്ന അയല്‍രാജ്യങ്ങളാകണം. മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും മുന്‍ഗണന നല്‍കി ഫലസ്തീന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ സമഗ്രവും നീതിപൂര്‍വവുമായി പരിഗണന ഉണ്ടാകണം. ഇസ്രായേല്‍ കൈയടക്കിയ അറബ് മേഖലകളുടെ അധീശത്വം അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇത് ന്യായീകരിക്കാവുന്നതല്ല. മിഡില്‍ ഈസ്റ്റിലെ സമാധാനം മുന്‍നിര്‍ത്തി അന്താരാഷ്ട്ര സമ്മേളനം വിളിക്കണം. ഫലസ്തീന്‍ ഭൂമിയിലൂടെയുള്ള ഇസ്രായേലിന്‍െറ മതില്‍ നിര്‍മ്മാണം അവസാനിപ്പിക്കണം. ഫലസ്തീന്‍ വിഷയത്തിലുള്ള ഇന്ത്യയുടെ അനുഭാവ പൂര്‍ണമായ സമീപനത്തോട് അറബ് രാഷ്ട്രങ്ങള്‍ക്ക് ബഹുമാനമുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഫലസ്തീന്‍ സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കില്‍ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയുമെല്ലാം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
സിറിയയിലെ അവസ്ഥയില്‍ ഇരുവിഭാഗവും കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇവിടുത്തെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം. ഇറാഖിന്‍െറ സ്വാതന്ത്രവും പരമാധികാരവും മാനിക്കപ്പെടേണ്ടതുണ്ട്. ഇതിനുവിരുദ്ധമായ നീക്കങ്ങളെ തള്ളിക്കളയുന്നു. ഇറാഖിലെ ഐ.എസ് ഉള്‍പ്പെടെയുള്ള എല്ലാ ഭീകരസംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഫോറം തള്ളുന്നു. ഇറാഖി സര്‍ക്കാറിന്‍െറ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കേണ്ടതുണ്ട്.ലിബിയയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണം. ആ രാജ്യത്തിന്‍െറ പരമാധികാരത്തെ മാനിക്കണം. യമന്‍െറ ഐക്യവും പരമാധികാരവും സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. യമനിലെ നിയമപ്രകാരമുള്ള സര്‍ക്കാറിനെ പിന്തുണക്കും. ഹൂതികളുടെ ഏകപക്ഷീയ നടപടികള്‍ അപലപനീയമാണ്.യമനിലെ രാഷ്ട്രീയ പ്രക്രിയകളെ വിലമതിക്കാത്ത നീക്കമാണ് അവരുടേത്. യമനിലെ എല്ലാ കക്ഷികളും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം.
അറബ് രാജ്യങ്ങളും ഇറാനും നല്ല അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിക്കണം. ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ല. സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണം. ഭീഷണിയും സമ്മര്‍ദ്ദവും ഒഴിവാക്കണം. തെഹ്റാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ട സംഭവം അപലപനീയമാണ്. എംബസിക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാതിരുന്നതിന്‍െറ ഉത്തരവാദിത്തം ഇറാന്‍ അധികൃതര്‍ക്കാണ്.
ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും പുലരാന്‍ ഭീകരതയും സംഘര്‍ഷവും ഇല്ലാതാകണം. അഫ്ഗാനിസ്ഥാന്‍െറ പുനര്‍നിര്‍മാണം വളരെ പ്രാധാന്യമേറിയ വിഷയമാണ്. സമാധാനപൂര്‍ണമായ അഫ്ഗാനിസ്ഥാന്‍െറ നിര്‍മ്മാണത്തിന് പിന്തുണ നല്‍കേണ്ടതുണ്ട്. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ നിന്നും 39 ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും 2015 ജൂണില്‍ ലിബിയയില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതിലും ഇരു വിഭാഗവും ആശങ്ക പ്രകടിപ്പിച്ചു. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് സര്‍വ പിന്തുണയും നല്‍കും.
യു.എന്‍ രക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കണം. പുതിയ കാലത്തിന്‍െറ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്ഥിരാംഗത്വവും അസ്ഥിരാംഗത്വവും വിപുലീകരിക്കണം. നിലനില്‍ക്കുന്ന സംവിധാനം കാലഹരണപ്പെട്ടതാണ്. സമാധാന സംരക്ഷണ രംഗത്ത് അറബ്-ഇന്ത്യ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ട്.
എല്ലാതരത്തിലുമുള്ള ഭീകരതയെ ഇരുപക്ഷവും ശക്തമായി തള്ളുന്നു. ഭീകരതക്ക് ഏതെങ്കിലും മതമോ സംസ്കാരമോ വംശമോ ആയി ബന്ധമില്ല. ഭീകരതയുടെ ധനസമാഹരണവും തകര്‍ക്കേണ്ടതുണ്ട്.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ നേരിടണം. സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ കൂടുതല്‍ സജീവമാകും എന്ന് അറബ് രാഷ്ട്രങ്ങള്‍ പ്രത്യാശിക്കുന്നു.മന്ത്രിതല സമിതികള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
സാമ്പത്തിക, വ്യാപാര, നിക്ഷേപ രംഗങ്ങളില്‍ മെച്ചപ്പെട്ട സഹകരണമുണ്ടാകുമെന്ന് ഇരുപക്ഷവും പ്രത്യാശ പ്രകടിപ്പിച്ചു. ഊര്‍ജ്ജ രംഗത്ത് ധാരണാപത്രം ഉണ്ടാക്കാന്‍ ശ്രമിക്കും. ശാസ്ത്ര-സാങ്കേതിക രംഗം, വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, ടൂറിസം, ആരോഗ്യം എന്നീ രംഗങ്ങളിലെ സഹകരണം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. സര്‍ക്കാറിതര സംഘടനകള്‍ തമ്മിലെ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ഇരുപക്ഷവും അംഗീകരിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ടാമത് ഇന്ത്യ-അറബ് മന്ത്രിതല ഫോറത്തെ ഇന്ത്യയും അറബ് ലീഗിലെ 22 രാജ്യങ്ങളും സ്വാഗതം ചെയ്തു.
അതിനിടെ, തടവുകാരുടെ കൈമാറ്റം സംബന്ധിച്ചഇന്ത്യ-ബഹ്റൈന്‍ കരാറില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും ഒപ്പുവച്ചു. തടവുകാരുടെ കൈമാറ്റത്തിന് നേരത്തെ ധാരണയായിരുന്നു. പുതിയ കരാര്‍ പ്രകാരം ബഹ്റൈനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തടവിന്‍െറ ശേഷിക്കുന്ന കാലം ഇന്ത്യന്‍ ജയിലുകളിലും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ബഹ്റൈനികള്‍ക്ക് ശേഷിക്കുന്ന കാലം ബഹ്റൈനിലെ ജയിലിലും കഴിയാം. ഏതൊക്കെ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതിന്‍െറ വിവരം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
