കേരളീയ സമാജം തെരഞ്ഞെടുപ്പ് : ഇന്ന് വീണ്ടും കോര്‍കമ്മിറ്റി ചേരും
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിലെ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചയില്‍ ഏതാണ്ട് അനുരഞ്ജനമുണ്ടായെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരണമെന്നതിനെ കുറിച്ച് തീരുമാനമായില്ല. ഇതേതുടര്‍ന്ന് ഇന്ന് വീണ്ടും കമ്മിറ്റി യോഗം ചേരും.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.വി.രാധാകൃഷ്ണപിള്ളയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളത്. രാധാകൃഷ്ണപിള്ള പ്രസിഡന്‍റാകുന്നതിനോട് ഒട്ടുമിക്കവര്‍ക്കും യോജിപ്പുണ്ടെങ്കിലും ചിലര്‍ മറ്റുചില പ്രശ്നങ്ങള്‍ ഉന്നയിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇതര ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണപിള്ളയെ പിന്തുണക്കുന്നവരുടെ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ളെന്നതാണ് അതിലൊന്ന്. ഇക്കാര്യത്തില്‍ യോജിപ്പിലത്തൊനായാല്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ ഇടയില്ല. സെക്രട്ടറി സ്ഥാനത്തേക്ക് വീരമണി, ബിനോജ് മാത്യു എന്നിവരുടെ പേരാണ് അവസാനഘട്ടത്തില്‍ പരിഗണനയിലുള്ളത്. അസി.സെക്രട്ടറി സ്ഥാനത്തേക്ക് സിറാജ് കൊട്ടാരക്കരക്കും അവസരം ലഭിച്ചേക്കും.
സമാജം ഭാരവാഹിത്വത്തിനുവേണ്ടിയുള്ള ചരടുവലികളുമായി പയനിയേഴ്സ്, ജ്വാല എന്നീ സംഘടനകള്‍ ആദ്യം മുതലേ രംഗത്തുണ്ട്.
ഏതാനും വര്‍ഷങ്ങളായി സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ലൈബ്രേറിയന്‍ സ്ഥാനത്തേക്ക് മാത്രമാണ് രണ്ട് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. ‘യുനൈറ്റഡ് പാനലും’ ‘റിഫോമേഴ്സ് പാനലും’ തമ്മിലായിരുന്നു ആദ്യകാലങ്ങളില്‍ മത്സരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘റിഫോമേഴ്സ്’ മത്സരരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ്.
അധികാരകേന്ദ്രീകരണമല്ല, അധികാര വികേന്ദ്രീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ‘യുനൈറ്റഡ് പാനലി’ലെ ഒരു പ്രമുഖ വ്യക്തി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുന്നതിനെ എതിര്‍ക്കും. സമാജത്തിന്‍െറ ദൈനം ദിനകാര്യങ്ങളില്‍ സജീവമായ, നേതൃത്വഗുണമുള്ളവര്‍ക്ക് പരിഗണന നല്‍കുമെന്നും മറിച്ചുള്ള നീക്കങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി-മതസംഘടനകളുടെ പ്രതിനിധികള്‍ സമാജം ഭാരവാഹികളായി വരുന്ന പതിവിന് മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. ഇന്നത്തെ യോഗത്തില്‍ അന്തിമതീരുമാനമായില്ളെങ്കില്‍ സമാജത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാണ്. ഈ മാസം 25നാണ് തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.