ബഹ്റൈന്‍ എയര്‍ഷോ ഇന്ന് സമാപിക്കും
text_fieldsമനാമ: നാലാമത് ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ഷോയുടെ രണ്ടാം ദിവസമായ ഇന്നലെയും വിമാനങ്ങളുടെ മാസ്മരിക പ്രകടനങ്ങള്‍ അരങ്ങേറി. അവധി ദിവസമായതിനാല്‍ ഇന്നലെ ഒട്ടേറെപേര്‍ എയര്‍ഷോ കാണാനത്തെി.
സഖീര്‍ എയര്‍ബെയ്സിനു സമീപമുള്ള പ്രദേശങ്ങളിലും ജനം കൂട്ടമായി നില്‍ക്കുന്നത് കാണാമായിരുന്നു. എയര്‍ഷോ ഇന്ന് സമാപിക്കും. എയര്‍ഷോയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുമായി നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിനാല്‍ ബഹ്റൈന് വ്യോമയാന രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു.
സൗദി അറേബ്യ, ഈജിപ്ത്, ചെക് റിപബ്ളിക്, റിപബ്ളിക് ഓഫ് ജോര്‍ജിയ, ഹംഗറി, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായാണ് ബഹ്റൈന്‍ ധാരാണാപത്രത്തില്‍ ഒപ്പിട്ടത്.
സിവില്‍ ഏവിയേഷന്‍ രംഗത്തെ കുതിപ്പിനു സഹായിക്കുന്ന കരാറുകളാണ് ഒട്ടുമിക്കതും. സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണം വ്യാപിപ്പിക്കുക എന്ന ബഹ്റൈന്‍ നയത്തിന്‍െറ തുടര്‍ച്ചയാണിത്. ബഹ്റൈന്‍െറ ദേശീയ വിമാന സര്‍വീസായ ‘ഗള്‍ഫ് എയറി’ന് പുതിയ കരാറുകള്‍ ഏറെ ഗുണകരമാകും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന എയര്‍ഷോ രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്.
139 കമ്പനികളും 100 ലധികം വിമാനങ്ങളും എയര്‍ഷോയില്‍ അണിനിരക്കുന്നുണ്ട്.
എയര്‍ഷോയിലെ ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയമാണ്. ഇന്ത്യയുടെ സ്റ്റാളില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍, ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡ്, എയറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സി തുടങ്ങിയവയുടെ പ്രാതിനിധ്യമുണ്ട്.വ്യോമയാന-പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
