ആകാശത്തെ അദ്ഭുതക്കാഴ്ചകള്‍ നാളെ മുതല്‍
text_fieldsമനാമ: മൂന്നു നാള്‍ നീളുന്ന നാലാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോ നാളെ തുടങ്ങാനിരിക്കെ സഖീര്‍ എയര്‍ബേസിലെ അവസാന ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകം ഉറ്റുനോക്കുന്ന വ്യോമാഭ്യാസങ്ങളോടനുബന്ധിച്ച് നിരവധി അത്യാധുനിക ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. ഇത്തരം 100 ടണ്ണിലധികം സാമഗ്രികള്‍ എത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന എയര്‍ഷോ റോയല്‍ ബഹ്റൈനി എയര്‍ഫോഴ്സും ‘ഫാണ്‍ബറോ ഇന്‍റര്‍നാഷണനലു’മായി ചേര്‍ന്ന് ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. എയര്‍ഷോയുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനത്തിനായി നിരവധി ഉപകരണങ്ങള്‍ എത്തിയിട്ടുണ്ട്. സൗദിയുടെയും റഷ്യയുടെയും വിമാനങ്ങളും ഇന്ത്യയുടെ ‘സാരംഗ്’ ഹെലികോപ്റ്റര്‍ ടീം അംഗങ്ങളും മറ്റും പരീക്ഷണ പറക്കല്‍ തുടങ്ങിക്കഴിഞ്ഞു.
എയര്‍ഷോയുടെ വിജയത്തിനായി 4,000ത്തിലധികം പേര്‍ സഖീര്‍ എയര്‍ബേസില്‍ കര്‍മ്മനിരതരാണ്. പ്രദര്‍ശനത്തില്‍ 111 വിമാനങ്ങള്‍ അണിനിരക്കും. 139 വ്യോമയാന കമ്പനികളും പ്രദര്‍ശനത്തിലത്തെുന്നുണ്ട്. ഇത് റെക്കോഡാണ്. 34 രാജ്യങ്ങളില്‍ നിന്നായി 75ഓളം പ്രതിനിധികള്‍ എത്തും. ഇന്ത്യയുടെ ‘തേജസ്’ യുദ്ധവിമാനം കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെിയിട്ടുണ്ട്. കഴിഞ്ഞദിവസം സഖീര്‍ എയര്‍ബേസിലത്തെിയ വിമാനം പരീക്ഷണ പറക്കല്‍ തുടങ്ങി. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ‘തേജസ്’എയര്‍ഷോയില്‍ പങ്കെടുക്കുന്നത്.
പൂര്‍ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ‘തേജസ്’. രണ്ടുവിമാനങ്ങളാണ് എയര്‍ഷോക്കായി ബഹ്റൈനിലത്തെിയിരിക്കുന്നത്. ജനുവരി അഞ്ചിന് ബാംഗ്ളൂരില്‍ നിന്ന് തിരിച്ച തേജസ് യുദ്ധവിമാനങ്ങള്‍ ജാംനഗര്‍, മസ്കത്ത് വഴിയാണ് സഖീറിലത്തെിയത്.
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്റ്റാള്‍ ഇത്തവണയുമുണ്ട്. പുതുതായി വികസിപ്പിച്ചെടുത്ത സെന്‍സറുകളും വാര്‍ത്താവിനിയമ ഉപകരണങ്ങളുമായാണ് ഡി.ആര്‍.ഡി.ഒ സ്റ്റാളില്‍ ഒരുക്കുക. നാഗ് മിസൈല്‍, ആകാശ് മിസൈല്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
ലോകത്തെ മികച്ച വ്യോമാഭ്യാസ സംഘങ്ങള്‍ മാനത്ത് ദൃശ്യവിസ്മയമൊരുക്കും. എയര്‍ഷോ കാണാനത്തെുന്നവര്‍ക്കായി ഒരുക്കിയ ബബ്ള്‍ ബാഷ് ഫുട്ബാളാണ് ഇത്തവണത്തെ പുതുമ. വലിയ ബലൂണുകള്‍ക്കുള്ളില്‍ നിന്ന് കളിക്കുന്ന ഫുട്ബാളാണിത്. കോംബാറ്റ് ഫൈ്ളറ്റ് പാക് സിമുലേറ്ററാണ് മറ്റൊരു ആകര്‍ഷണം. ലോകത്തെ ഏത് വിമാനത്താവളത്തില്‍ നിന്നും വിമാനം പറത്താനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളുടെ സഹായത്തോടെ യാത്രാവിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താം.
മൂന്നുദിവസവും സന്ദര്‍ശകര്‍ക്കായി മാജിക് ഷോയും സംഗീതപരിപാടികളുമുണ്ടാകും. വൈകിട്ട് നാലിനായിരിക്കും സംഗീത പരിപാടി. ബഹ്റൈന്‍ സംഗീത ബാന്‍ഡായ മജാസ്, അറബിക് ഹിപ്ഹോപ് ഗ്രൂപായ ദി മാസ്റ്ററോ, ഹാവനറോസ് ബാന്‍ഡ് എന്നിവ പരിപാടികള്‍ അവതരിപ്പിക്കും. ഗായകരായ ഹനാന്‍ റിദ, കുവൈത്തി ഹിപ്ഹോപ് താരം ഡാഫി, ബഹ്റൈനിലെ ഡി.ജെ ജാക്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.
തെരുവ് മജീഷ്യന്മാരും പൊയ്ക്കാല്‍ നടത്തക്കാരും കുട്ടികള്‍ക്ക് കൗതുകമാകും. ത്രിമാന ചിത്രകല നേരിട്ട് കാണാന്‍ സൗകര്യമുണ്ടാകും. ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഷട്ട്ല്‍ ബസ് സര്‍വീസുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
