രമ്യ പ്രമോദും ദീപക സുമയും സ്ത്രീരത്ന:ബഹ്റൈന്‍ പയനിയേഴ്സ് വനിതോത്സവം ഫിനാലെ നാളെ
text_fieldsമനാമ: ബഹ്റൈനിലെ സാമൂഹിക- സാംസ്കാരിക സംഘടനയായ പയനിയേഴ്സ് വനിതാവിഭാഗം സംഘടിപ്പിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വനിതോത്സവം- 2015ന്‍െറ ഫിനാലെ വ്യാഴാഴ്ച രാത്രി 7.30ന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. തെന്നിന്ത്യന്‍ നര്‍ത്തകിയും നടിയുമായ സുധാചന്ദ്രന്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍ ഫിനാലെയില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീരത്ന സീനിയര്‍ വിഭാഗം വിജയിയായി രമ്യ പ്രമോദിനെയും ജൂനിയര്‍ വിഭാഗം വിജയിയായി ദീപിക സുമയെയും തെരഞ്ഞെടുത്തു. സ്ത്രീരത്ന സീനിയര്‍ വിഭാഗം രണ്ടാം സ്ഥാനം ബ്ളെസിന ജോര്‍ജും മൂന്നാം സ്ഥാനം നിഖിത വിനോദും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം രണ്ടാം സ്ഥാനത്തിന് സരിജ ശശിധരനും മൂന്നാം സ്ഥാനത്തിന് അനഘ ഷിജോയിയും അര്‍ഹരായി. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കിരീടധാരണവും നടക്കും. നാട്ടില്‍ നിന്നത്തെുന്ന ഒമ്പത് കലാകാരികളും സുധാചന്ദ്രന്‍ നയിക്കുന്ന നൃത്ത ശില്‍പത്തില്‍ പങ്കുചേരും. മലയാളി വീട്ടമ്മമാരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് വേദി ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പയനിയേഴ്സ് വനിതാ വിഭാഗം വനിതോത്സവം സംഘടിപ്പിച്ചത്. ഒരുമാസത്തോളം നീണ്ട പരിപാടിക്ക് മികച്ച പ്രതികരണമാണ് വീട്ടമ്മമാരില്‍ നിന്ന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 250ഓളം വനിതകള്‍ രണ്ടു ഗ്രൂപ്പുകളിലായി 40 ഇനങ്ങളില്‍ വിവിധ വേദികളില്‍ മാറ്റുരച്ചു. ഓരോ ദിവസവും വാശിയേറിയ മത്സരങ്ങളാണ് നടന്നത്. നാട്ടിലെ സ്കൂള്‍ യുവജനോത്സവ മാന്വല്‍ അനുസരിച്ചായിരുന്നു പരിപാടി. വിദഗ്ധരാണ് വിധിനിര്‍ണയത്തിനായി എത്തിയിരുന്നത്. പരാതികളൊന്നുമില്ലാതെ വിധിനിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ജനറല്‍ കണ്‍വീനര്‍ ഷീജ ജയന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ അവസാനിപ്പിച്ച ശേഷവും നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമോയെന്ന് അന്വേഷിച്ചിരുന്നു. പരിപാടിയുടെ വിജയമാണ് ഇത് തെളിയിക്കുന്നത്. അടുത്തവര്‍ഷം വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. ശ്രീലത രവീന്ദ്രന്‍, അനു മനോജ്, ഗീത ജനാര്‍ദനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
