ഇന്ത്യയുടെ സമ്പദ്രംഗം കുതിക്കുന്നു –അംബാസഡര്‍
text_fieldsമനാമ: കേന്ദ്ര സര്‍ക്കാറിന്‍െറ പരിഷ്കരണ നടപടികളിലൂടെ ഇന്ത്യയുടെ സമ്പദ്രംഗം ശക്തി പ്രാപിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ. ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.5 ശതമാനമാണ്. 50ഓളം മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതാണ് ഇതിന് കാരണം. വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞവര്‍ഷം 40 ശതമാനം വര്‍ധനയാണുണ്ടായത്.
പുതുസംരംഭകരെ വളര്‍ത്തിയെടുക്കുന്നതില്‍ സര്‍ക്കാറിന് വിജയിക്കാന്‍ കഴിഞ്ഞു. നിരവധി തൊഴിലവസരങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെട്ടു. മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. ഫെബ്രുവരി 13 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന മേക് ഇന്‍ ഇന്ത്യ ഒന്നാം വാര്‍ഷികാഘോഷം മറ്റൊരു നാഴികക്കല്ലാകും.
പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. റിക്രൂട്ട്മെന്‍റ് രംഗത്തെ ചൂഷണം തടയാനുള്ള ഇ- മൈഗ്രേറ്റ് പദ്ധതിയാണ് ഇതില്‍ പ്രധാനം.
200 വര്‍ഷത്തോളം പഴക്കമുള്ള ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസത്തിന്‍െറ ഓര്‍മക്കായി നടപ്പാക്കിയ ‘ലിറ്റില്‍ ഇന്ത്യ’ പദ്ധതിയും ശ്രദ്ധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.