മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുഖ്യ പരിഗണന –കിരീടാവകാശി
text_fieldsമനാമ: മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തല്‍ മുഖ്യ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ അമേരിക്കന്‍ അംബാസഡര്‍ വില്യം റൊബേക്കിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഘടകങ്ങള്‍ വ്യക്തമായിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ വളരെ കരുതലോടെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്.
അയല്‍ രാജ്യങ്ങളുടെ ഭരണ-നിയമ സംവിധാനങ്ങളെ മാനിക്കാനും അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കാനും ഇതര രാജ്യങ്ങള്‍ക്ക് സാധിക്കണമെന്ന് ഇറാനുമായുള്ള ബന്ധത്തെ പരാമര്‍ശിച്ച് അദ്ദേഹം സൂചിപ്പിച്ചു.
തീവ്രവാദത്തെ നേരിടുന്നതിന് അമേരിക്കയുടെ സഹായമുണ്ടാകുമെന്ന് വില്യം റൊബേക്ക് ഓര്‍മിപ്പിച്ചു.
മേഖലയില്‍ സുരക്ഷയും ശാന്തിയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലും അമേരിക്ക മുന്നിലാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.